Thursday December 08, 2016
Latest Updates

പാലാക്കാര്‍ക്ക് അയര്‍ലണ്ടില്‍ കൂട്ടായ്മയൊരുക്കും മുന്‍പ് ഷൈസ് പാലായ്ക്ക് പോകും ,ഒറ്റയ്ക്ക്….

പാലാക്കാര്‍ക്ക് അയര്‍ലണ്ടില്‍ കൂട്ടായ്മയൊരുക്കും മുന്‍പ് ഷൈസ് പാലായ്ക്ക് പോകും ,ഒറ്റയ്ക്ക്….

ലിമറിക്ക് :പാലാക്കാര്‍ക്ക് അയര്‍ലണ്ടില്‍ ഒരു കൂട്ടായ്മ എന്ന സ്വപ്നം ബാക്കി നിര്‍ത്തിയാണ് ഷൈസ് ജീവിതത്തോട് വിടപറഞ്ഞത്.ലോകത്തെവിടെയായാലും ജീവിതശൈലിയില്‍ പാലാക്കാര്‍ക്ക് ഒരു ഒരുമയുണ്ട്.അയര്‍ലണ്ടില്‍ അത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുള്ള ആലോചനകളിലായിരുന്നു ഏതാനം മാസങ്ങളായി ഷൈസ് .

അയര്‍ലണ്ടില്‍ എമ്പാടുമുള്ള പാലാക്കാരില്‍ പരിചയമുള്ളവരെ വിളിക്കുമ്പോഴൊക്കെ ഈ ആശയം ഷൈസ് പങ്കുവെച്ചിരുന്നു.കില്‍ക്കനിയിലെ സിബിയുമായി ചേര്‍ന്ന് ,ബ്ലെസ്സിംഗ്ട്ടണിലുള്ള പ്രകാശും ,അനീഷ് കുറ്റിക്കാടനും ഉള്‍പെടെയുള്ള സുഹൃത്തുകളെ കഴിഞ്ഞ ദിവസവും വിളിച്ച് ഇതിനായി അടുത്തമാസങ്ങളില്‍ തന്നെ ഒരു യോഗം വിളിച്ചു ചേര്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഡബ്ലിനിലുള്ള പാലാക്കാരുടെ ഒരു ലിസ്റ്റ് സിബിയും , പ്രകാശും,ഷൈസും ചേര്‍ന്ന് തയ്യാറാക്കി വരികയായിരുന്നു.

സംഘടനയുടെ താല്‍ക്കാലികമായിയുള്ള പേരും ഇവര്‍ ചേര്‍ന്ന് കണ്ടെത്തിയിരുന്നു.’ അയര്‍ലണ്ട് മീനിച്ചില്‍ താലൂക്ക് അസോസിയേഷന്‍. യോഗത്തിലേയ്ക്ക് അയര്‍ലണ്ടിലുള്ള മീനിച്ചില്‍ താലൂക്കുകാരെ വിളിച്ചു കൂട്ടാനുള്ള ഉദ്ദേശത്തോടെയാണ് ഈ പേര് നല്‍കിയതെന്ന് പ്രകാശ് പറയുന്നു.

പാലാക്കാരുടെ ഈ കൂട്ടുകാരന് എന്തായാലും വിധി അതിനനുവാദം നല്‍കിയില്ല. സൗദി അറേബ്യയില്‍ നിന്നും അയര്‍ലണ്ടിലേക്ക് ഷൈസും കുടുംബവും എത്തിയിട്ട് നാലര വര്‍ഷം ആവുന്നതെയുള്ളൂ .

നിത്യനിദ്രയില്‍ ,ഷൈസ് അറിയാതെയാവും ഇനി പാലായിലേക്കുള്ള യാത്ര.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് പോസ്റ്റ് മാര്‍ട്ടം നടത്താനാണ് നിലവിലുള്ള സാധ്യത .അതിന് മുമ്പ് ഷൈ സിന്റെ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുള്ള അവസരം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ലിമറിക്കിലെ മലയാളി സമൂഹം.

ഷൈസിന്റെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കള്‍ ,ലിമറിക്കില്‍ ദിവ്യബലിയും അനുസ്മരണ ശുശ്രൂഷയും

Scroll To Top