Sunday December 11, 2016
Latest Updates

പാലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി :എന്‍ഡ കെന്നി മൌനത്തില്‍

പാലസ്തീന് സ്വതന്ത്ര രാഷ്ട്ര പദവി :എന്‍ഡ കെന്നി മൌനത്തില്‍

ഡബ്ലിന്‍:പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന ആവശ്യത്തില്‍ അയര്‍ലണ്ട് പ്രധാനമന്ത്രി എന്‍ഡ കെന്നി മൗനം തുടരുന്നു. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രി തള്ളി.സിനഡില്‍ നടന്ന വോട്ടെടുപ്പില്‍ പാലസ്തീന്റെ സ്വതന്ത്ര പദവി അംഗീകരിച്ചതിനു പിന്നാലെയാണ് ഡയലിലും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യം ഉയര്‍ന്നത്.

ഈ ആഴ്ചയാണ് സിനഡില്‍ ഇത് സംബന്ധിച്ച വോട്ടെടുപ്പ് നടന്നത്. പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഭൂരിപക്ഷം വോട്ടുകളും നേടി പാസായിരുന്നു. 

ബ്രിട്ടീഷ് പാര്‍ലമെന്റും, സ്വീഡിഷ് പാര്‍ലമെന്റും പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് പ്രമേയം പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് അയര്‍ലണ്ടിലും സമാനമായ പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പാലസ്തീന് അനുകൂലമായി പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യം തള്ളിയ എന്‍ഡ കെന്നി, അയര്‍ലണ്ട് രണ്ട് രാഷ്ട്രമെന്ന പരിഹാര നിര്‍ദ്ദേശത്തെ അനുകൂലിക്കുന്നതായി വ്യക്തമാക്കി. അതേസമയം പ്രമേയം അവതരിപ്പിക്കുന്നതിനോട് അദ്ദേഹം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്

Scroll To Top