Sunday December 04, 2016
Latest Updates

പാറ്റ ശല്യം രൂക്ഷമാകും; അയര്‍ലണ്ടില്‍ പാറ്റകളുടെ എണ്ണം 76 ശതമാനം വര്‍ദ്ധിച്ചു

പാറ്റ ശല്യം രൂക്ഷമാകും; അയര്‍ലണ്ടില്‍ പാറ്റകളുടെ എണ്ണം 76 ശതമാനം വര്‍ദ്ധിച്ചു

ഡബ്ലിന്‍: ഇനി അയര്‍ലണ്ടില്‍ പാറ്റ ശല്യം രൂക്ഷമാകും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ
അയര്‍ലണ്ടില്‍ പാറ്റകളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്.
പത്ത് വര്‍ഷത്തിനിടെ പാറ്റകളുടെ എണ്ണത്തില്‍ 76 ശതമാനം വര്‍ദ്ധനവാണ്
രേഖപ്പെടുത്തിയത്. പാറ്റകളും മറ്റ് ഷഡ്പദങ്ങളും ആഹാര സാധനങ്ങള്‍
മലിനമാക്കുന്നുവെന്ന് മാത്രമല്ല. നിരവധി അസുഖങ്ങള്‍ക്കും കാരണമാകുന്നു.
ടൈഫോയിഡ് ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് പാറ്റകള്‍ കാരണമാകുന്നു. ഇവയുടെ കാഷ്ടം ആസ്മ രോഗികള്‍ക്കും ഭീഷണിയാണ്.

പാറ്റകള്‍ പകല്‍ മറഞ്ഞിരികുകയും രാത്രി ലൈറ്റ് വെളിച്ചത്തില്‍
പുറത്തിറങ്ങുകയുമാണ് ചെയ്യുന്നത്. ആസ്മ ഉള്‍പ്പെടെയുള്ള ആരോഗ്യ
പ്രശ്‌നങ്ങളുള്ളവര്‍ വീടുകളില്‍ പാറ്റ ശല്യം ഒഴിവാക്കാന്‍ പരമാവധി
ശ്രമിക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. ഇറക്കുമതി ചെയ്യുന്ന
ഭക്ഷ്യ സാധനങ്ങളുടെ അളവ് വര്‍ദ്ധിച്ചതാകാം പാറ്റ ശല്യം വര്‍ദ്ധിക്കാന്‍
കാരണമെന്ന് അധികൃതര്‍ പറഞ്ഞു. പാറ്റകളുടെ മുട്ടകള്‍ നശിപ്പിക്കുക. ഇവയുടെ
പ്രജനനം തടയുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഇവയുടെ വര്‍ദ്ധനവ് തടയാന്‍ കഴിയും.

കൂടാതെ കൃത്യമായി മാലിന്യ നിര്‍മ്മാര്‍ജനം ചെയ്യുന്നതിലൂടെയും പാറ്റകളുടെ
പ്രജനനം തടയാന്‍ കഴിയും. മിച്ചം വരുന്ന ഭക്ഷണ സാധനങ്ങള്‍ അലക്ഷ്യമായി
വലിച്ചെറിയാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പാറ്റ
ശല്യം കൂടാതെ മൂട്ട ശല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യവും പൊതുജനങ്ങള്‍
ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Scroll To Top