Friday December 09, 2016
Latest Updates

പാറ്റ് ഹിക്കിയെ പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് കുടുംബാംഗങ്ങള്‍; നീതിപൂര്‍വ്വമായ വിചാരണ ലഭിക്കുമോ എന്ന് സംശയം

പാറ്റ് ഹിക്കിയെ പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് കുടുംബാംഗങ്ങള്‍; നീതിപൂര്‍വ്വമായ വിചാരണ ലഭിക്കുമോ എന്ന് സംശയം

ഡബ്ലിന്‍:അനധികൃതമായി ഒളിംപിക്സ് ടിക്കറ്റുകള്‍ വിറ്റു എന്ന ആരോപണത്തെത്തുടര്‍ന്ന് ബ്രസീലില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഒളിംപിക് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് മുന്‍ പ്രസിഡന്റ് പാറ്റ് ഹിക്കിയെ പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. ഹിക്കിയുടെ ആരോഗ്യത്തെപ്പറ്റി തങ്ങള്‍ ആശങ്കാകുലരാണെന്നും പറഞ്ഞ കുടുംബം, പ്രധാനമന്ത്രി എന്‍ഡ കെന്നി, വിദേശകാര്യമന്ത്രി ചാര്‍ലി ഫല്‍നാഗന്‍, കായികമന്ത്രി ഷെയ്ന്‍ റോസ് എന്നിവരുമായി സംസാരിച്ചു.

ഹിക്കിക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും, ഉടന്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. ഹിക്കിക്ക് നീതിപൂര്‍വ്വമായ വിചാരണ ലഭിക്കുമോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നും അവര്‍ വ്യക്തമാക്കി. അയര്‍ലണ്ടിന്റെ ബ്രസീലിയന്‍ അംബാസഡറായ അല്‍ഫോണ്‍സോ ജോസ് കാര്‍ഡോസോയുമായി കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. 71കാരനായ അദ്ദേഹത്തെ കിടപ്പറയില്‍ നിന്നും ശരിയായി വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കാതെ ക്യാമറകള്‍ക്കു മുന്നിലൂടെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത് അംഗീകരിക്കാനാവില്ലെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം മറ്റൊരു രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍ അയര്‍ലണ്ടിന് എത്തരത്തില്‍ ഇടപെടാനാകും എന്നതാണ് ഇപ്പോഴത്തെ പ്രധാന സംശയം. ഐറിഷ് പൗരനായ ഇബ്രാഹിം ഹലാവയെ വിചാരണയ്ക്കെത്തിക്കാതെ മൂന്നു വര്‍ഷത്തോളം ഈജിപ്ഷ്യന്‍ തടവിലിട്ടപ്പോള്‍ അയര്‍ലണ്ടിന് നിസ്സഹായതയോടെ ഇരിക്കാനെ കഴിഞ്ഞുള്ളൂ എന്ന കാര്യവും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Scroll To Top