Thursday December 08, 2016
Latest Updates

പാര്‍ട്ടി വിലക്ക് ലംഘിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി മേരി ഹനാഫിന്‍ ബ്ലാക്ക്‌റോക്കില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

പാര്‍ട്ടി വിലക്ക് ലംഘിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി മേരി ഹനാഫിന്‍ ബ്ലാക്ക്‌റോക്കില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

ഡബ്ലിന്‍: ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ബ്ലാക്ക്‌റോക്കില്‍ നിന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി മേരി ഹനാഫിന്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് മത്സരിക്കുന്നു. മലയാളികള്‍ ഏറെയുള്ള ബ്ലാക്ക് റോക്കില്‍ ഫിന്‍ ഫെയ്ല്‍ സ്ഥാനാര്‍ത്ഥിയാണ് മേരി ഹനാഫിന്‍. പാര്‍ട്ടി നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും പിന്മാറാന്‍ കൂട്ടാക്കാതെയാണ് മേരി ഹനാഫിന്‍ മത്സര രംഗത്ത് തുടരുന്നത്. നോമിനേഷന്‍ സംബന്ധിച്ച പേപ്പറുകള്‍ പിന്‍വലിക്കണമെന്ന് പാര്‍ട്ടി നേതൃത്വം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ മേരി ഹനാഫിന്‍ ഈ അഭ്യര്‍ത്ഥന ചെവിക്കൊള്ളാന്‍ തയ്യാറായില്ല. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം തന്നെയാണ് ഹനാഫിന്‍ മത്സരരംഗത്തേക്ക് വന്നത്. എന്നാല്‍ പിന്നീട് മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ശനിയാഴ്ച മുതല്‍ ഇന്നലെ രാവിലെ വരെ പാര്‍ട്ടി നേതൃത്വം ഇക്കാര്യം ആവശ്യപ്പ്ട്ടതായി ഹനാഫിന്‍ സ്ഥിരീകരിച്ചു. എന്നാല്‍ മത്സര രംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മേരി ഹനാഫിന്‍. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീന്‍ ഡോര്‍ഗന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ മത്സര രംഗത്തേക്ക് വന്നതെന്ന് അവര്‍ പറഞ്ഞു, പാര്‍ട്ടിയെ പ്രതിരോധിക്കേണ്ട എല്ലാ ഘട്ടത്തിലും പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുകയും പാര്‍ട്ടിക്ക് വേണ്ടി ശക്തമായ പ്രതിരോധം തീരുക്കുകയും ചെയ്ത ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകയാണ് താന്‍ എന്നും അവര്‍ പറഞ്ഞു. എന്നാല്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പിന്‍മാറാന്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് അവര്‍ പറഞ്ഞു. താന്‍ മത്സര രംഗത്തേക്ക് തന്റെ തീരുമാന പ്രകാരം ആയിരുന്നില്ല്‌ലെന്നും ഇനി ഒരു പിന്‍മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി.

ഫിന്‍ ഫെയില്‍ പാര്‍ട്ടിയ്ക്ക് കൈറ്റ് ഫീനി എന്ന മറ്റൊരു സ്ഥാനാര്‍ഥിയും ഇവിടെയുണ്ട്.മേരി ബേക്കര്‍ അടക്കം ഫിന്‍ ഗേലിന്റെ മൂന്നു സ്ഥാനാര്‍ഥികളും,രണ്ടു ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും ഇവിടെ മത്സരത്തിനുണ്ട്.

Scroll To Top