Friday December 09, 2016
Latest Updates

മെമ്പര്‍ഷിപ്പ് ഇല്ലാത്ത തന്നെ എങ്ങനെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നതെന്ന് ടിഎച്ച് മുസ്തഫ

മെമ്പര്‍ഷിപ്പ് ഇല്ലാത്ത തന്നെ എങ്ങനെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നതെന്ന് ടിഎച്ച് മുസ്തഫ

കൊച്ചി: പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഇല്ലാത്ത തന്നെ എങ്ങനെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ടിഎച്ച് മുസ്തഫ. താന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് ഇല്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനം അപഹാസ്യമാണെന്നും ടിഎച്ച് മുസ്തഫ പറഞ്ഞു..

ഇന്നലെ വൈകിട്ടാണ് ടിഎച്ച് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം വന്നത്. രാഹുല്‍ ഗാന്ധി ജോക്കറാണെന്നും രാഹുലിന്റെ ജോക്കര്‍ കളിയാണ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് എന്നുമായിരുന്നു ടിഎച്ച് മുസ്തഫയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിയായ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ടിഎച്ച് മുസ്തഫ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവും മുസ്തഫയുടെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

Scroll To Top