Saturday December 03, 2016
Latest Updates

പാര്‍ട്ടി ചെയര്‍മാന്‍ മാണി തന്നെയെന്ന് കേരള കോണ്‍ഗ്രസ്; പ്രതിസന്ധി മറികടക്കാന്‍ നീക്കം സജീവം

പാര്‍ട്ടി ചെയര്‍മാന്‍ മാണി തന്നെയെന്ന് കേരള കോണ്‍ഗ്രസ്; പ്രതിസന്ധി മറികടക്കാന്‍  നീക്കം സജീവം

കോട്ടയം: കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രികയിലെ പിഴവുകള്‍ തീര്‍ത്ത് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടാതിരിക്കാന്‍ കേരള കോണ്‍ഗ്രസ് കൊണ്ട് പിടിച്ച ശ്രമത്തില്‍. പാര്‍ട്ടി ചെയര്‍മാന്‍ എന്ന കോളത്തില്‍ കെഎം മാണി ഒപ്പിട്ടുവെന്ന് ചൂണ്ടിക്കാട്ടി ഇടതു മുന്നണി പരാതി നല്‍കിയതോടെയാണ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി തന്നെയാണെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഇക്കാര്യം രേഖാമൂലം ഇന്ന് കളക്ടറെ ബോധ്യപ്പെടുത്തുമെന്നും കേരള കോണ്‍ഗ്രസ് അറിയിച്ചു.

ഇലക്ഷന്‍ കമ്മീഷന്‍ രേഖകള്‍ പ്രകാരം കേരള കോണ്‍ഗ്രസ് ചെയര്‍മാനായി സിഎഫ് തോമസിന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മാര്‍ച്ച് 6 ന് നടന്ന തെരഞ്ഞെടുപ്പില്‍ കെഎം മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് വാദിക്കുന്നു. ഇക്കാര്യം 2013 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അറിയിച്ചിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇക്കാര്യം വരണാധികാരിയെ ബോധ്യപ്പെടുത്തിയാലും മറ്റൊരു പ്രതിസന്ധി കേരള കോണ്‍ഗ്രസിനെ കാത്തിരിക്കുന്നുണ്ട്.

പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും ഒരാള്‍ ആയിരിക്കാന്‍ പാടില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത്. ചെയര്‍മാന്‍ മാണി തന്നെയെന്ന് തെളിയിക്കാനായാലും കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ത്ഥികള്‍ വീണ്ടും പരാതി നല്‍കുമെന്ന് ഉറപ്പാണ്. എന്തായാലും കോട്ടയം മണ്ഡലത്തില്‍ പ്രചാരണ രംഗത്ത് അതിവേഗം മുന്നറിയ കേരള കോണ്‍ഗ്രസിന് അപ്രതീക്ഷിതമായാണ് ഈ പ്രതിസന്ധി വന്നത്

Scroll To Top