Wednesday December 07, 2016
Latest Updates

പാരീസ് ആക്രമണം: സഹോദരന്‍മാര്‍ക്കായി തെരച്ചില്‍ തുടരുന്നു; അക്രമികളെ അഭിനന്ദിച്ച് ഐ.എസ്

പാരീസ് ആക്രമണം: സഹോദരന്‍മാര്‍ക്കായി തെരച്ചില്‍ തുടരുന്നു; അക്രമികളെ അഭിനന്ദിച്ച് ഐ.എസ്

പാരീസ്: ഫ്രഞ്ച് മാഗസിനായ ഷാര്‍ലി എബ്ദൊയുടെ ഓഫീസ് ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്മാരായ സഹോദരന്മാര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഷെരീഫ് കൗച്ചി, സയിദ് കൗച്ചി എന്നീ സഹോദരന്‍മാര്‍ക്കായാണ് തെരച്ചില്‍ തുടരുന്നത്. ഇവര്‍ വടക്കന്‍ ഫ്രാന്‍സിലെ ലോഗ്‌പോട്ട് ഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് വിവരം. ഈ ഗ്രാമം ഫ്രഞ്ച് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഇവിടുത്തെ വീടുകള പോലീസ് പ്രത്യേകം പ്രത്യേകം പരിശോധിച്ചു വരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത 18 കാരന്‍ ഇന്നലെ കീഴടങ്ങിയിരുന്നു. ആക്രമണത്തിനെതിരെ ഫ്രാന്‍സിലെങ്ങും പ്രതിഷേധം ശക്തമായി.

അതേസമയം പാരീല്‍ ആക്രമണം നടത്തിയവരെ ഇറാഖിലെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അഭിനന്ദിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അല്‍ ബയാന്‍ റേഡിയോയിലൂടെയാണ് പാരീസ് ആക്രമണത്തിന്റെ സൂത്രധാരന്‍മാരെ അഭിനന്ദിച്ചത്. അക്രമികള്‍ ഹീറോകളാണെന്ന് ഐഎസ് റേഡിയോ വിശേഷിപ്പിച്ചു. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ഇസ്ലാമിനെ അപമാനിച്ചുവെന്നും ഐഎസ് റേഡിയോ കുറ്റപ്പെടുത്തി. പാരീസിലെ അക്രമികള്‍ക്ക് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി ബിഎസ്പി എംപി 51 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തതും വിവാദമായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു

മാധ്യമ സ്ഥാപനത്തിലെ ആക്രമണത്തിനു പിന്നാലെ പാരീസില്‍ വീണ്ടും വെടിവെപ്പ് നടന്നത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. തെക്കന്‍ പാരീസിലെ മോറൂഷില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസുകാരി കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. ഫ്രാന്‍സിനെ ലിയോണ്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം നടന്നതായും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll To Top