Friday December 02, 2016
Latest Updates

പാരീസ് ആക്രമണം: മുഖ്യ സൂത്രധാരന്‍മാരായ സഹോദരന്‍മാരെ ഫ്രഞ്ച് പോലീസ് വധിച്ചു

പാരീസ് ആക്രമണം: മുഖ്യ സൂത്രധാരന്‍മാരായ സഹോദരന്‍മാരെ ഫ്രഞ്ച് പോലീസ് വധിച്ചു

പാരീസ്: പാരീസിലെ മാധ്യമസ്ഥാപനത്തില്‍ ഭീകരാക്രമണം നടത്തിയ സഹോദരന്‍മാരെ ഫ്രഞ്ച് പോലീസ് വധിച്ചു. ആക്രമണം നടത്തിയ മൂവര്‍ സംഘത്തിലെ സഹോദരന്‍മാരായ ഫെരീഫ് കവാഷി, സെയ്ദ് കവാഷി എന്നിവരെയാണ് വധിച്ചത്. പാരീസിലെ വടക്ക് കിഴക്കന്‍ മേഖലയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഒളിച്ച സഹോദരന്‍മാരെ മണിക്കൂറുകള്‍ നീണ്ട കമാന്‍ഡോ ഓപ്പറേഷനിലൂടെയാണ് വധിച്ചത്.

നേരത്തെ ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും രക്തസാക്ഷിത്വം വഹിക്കാന്‍ തയ്യാറാണെന്നും കീഴടങ്ങില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇവരുടെ ഒളിസങ്കേതം മണിക്കൂറുകളായി പോലീസ് വളഞ്ഞിരിക്കുകയായിരുന്നു. മാധ്യമ സ്ഥാപനത്തില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നംഗ സംഘത്തില്‍ ഉണ്ടായിരുന്ന പതിനെട്ടുകാരന്‍ നേരത്തെ കീഴടങ്ങിയിരുന്നു.

പാരീസില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ തീവ്രവാദി ബന്ധിയാക്കിയവരെയും പോലീസ് മോചിപ്പിച്ചു. ഇവിടെ കമാന്‍ഡോ ഓപ്പറേഷന്‍ തുടരുകയാണ്. ഇന്നലെ മെട്രോ സ്‌റ്റേഷന് സമീപത്ത് വച്ച് വനിതാ പോലീസുകാരിയെ വധിച്ച പ്രതിയാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജനങ്ങളെ ബന്ധിയാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Scroll To Top