Saturday December 10, 2016
Latest Updates

പാരീസിലെ പോലീസുകാരന്റെ കൊലപാതകം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തയാള്‍ മാപ്പ് പറഞ്ഞു

പാരീസിലെ പോലീസുകാരന്റെ കൊലപാതകം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തയാള്‍ മാപ്പ് പറഞ്ഞു

(ഫോട്ടോ:കൊല്ലപ്പെട്ട ഓഫിസര്‍ അഹമദ് മേറാബറ്റ്)

പാരീസ്: പാരീസില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ തെരുവില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത ജോര്‍ഡി മിര്‍ മാപ്പ് പറഞ്ഞു. എഞ്ചിനീയറായ ജോര്‍ഡി അസോസിയേറ്റഡ് പ്രസിന് നല്‍കിയഒരു അഭിമുഖത്തിലാണ് മാപ്പ് പറഞ്ഞത്. ജോര്‍ഡി തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വെടി വയ്പ്പ് രംഗം ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.

ജോര്‍ഡി തന്റെ ഫെയ്‌സ്ബുക്ക് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് ഓണ്‍ലൈനില്‍ വൈറലാകുകയും ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് മാനസിക പ്രയാസമുണ്ടാക്കിയ വീഡിയോ ഷെയര്‍ ചെയ്തതിനാണ് ജോര്‍ഡി മാപ്പ് പറഞ്ഞത്. നിഷ്ടൂര കൊലപാതകത്തിന്റെ വീഡിയോ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് മിനിറ്റുകള്‍ക്കകം അദ്ദേഹം വീഡിയോ നീക്കം ചെയ്തിരുന്നു.

വീഡിയോ അപ്ലോഡ് ചെയ്ത് 15 മിനിട്ടിനകം തന്നെ അത് നീക്കം ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അപ്പോഴേയ്ക്കും വീഡിയോ മറ്റുള്ളവര്‍ എടുത്ത് വീണ്ടും ഷെയര്‍ ചെയ്തു, മറ്റ് ചിലര്‍ യൂട്യൂബിലും വീഡിയോ അപ്ലോഡ് ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെയും യൂട്യൂബിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും ലക്ഷങ്ങള്‍ വീഡിയോ കാണാനിടയായി. ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ജോര്‍ഡി മാപ്പ് പറഞ്ഞത്.

Scroll To Top