Sunday December 11, 2016
Latest Updates

പാമ്പ് കടിച്ചുള്ള മരണത്തില്‍ ഇന്ത്യ ഒന്നാമത്: ആന്റിവെനം വിദേശകുത്തകകള്‍ക്ക്

പാമ്പ് കടിച്ചുള്ള മരണത്തില്‍ ഇന്ത്യ ഒന്നാമത്: ആന്റിവെനം വിദേശകുത്തകകള്‍ക്ക്

ന്യൂഡല്‍ഹി: പാമ്പ് കടി മരണത്തില്‍ ഇന്ത്യ ഒന്നാമതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. അതേ സമയം പാമ്പ് കടിയേറ്റവര്‍ക്ക് കുത്തിവെക്കുന്ന ആന്റിവെനം മരുന്നുകള്‍ ഉദ്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ രാജ്യത്ത് ആരംഭിക്കാത്തത് ഈ മേഖലയില്‍ താങ്ങാനാകാത്ത വിലക്കയറ്റത്തിന് ഹേതുവാകുന്നു. ഇപ്പോള്‍ വിദേശരാജ്യങ്ങളിലെ കമ്പനികളില്‍നിന്നാണ് ആന്റിവെനം മരുന്നുകള്‍ രാജ്യത്തെത്തിക്കുന്നത്. ഈ കുത്തക കമ്പനികള്‍ മരുന്നിന് അടിക്കടി വില കയറ്റുകയാണ്. കഴിഞ്ഞ വര്‍ഷം ഒരു ഡോസിന് 360 രൂപ വിലയുണ്ടായിരുന്ന മരുന്നിന് ഇപ്പോള്‍ ആയിരം രൂപ വരെ ഈടാക്കുന്നുണ്ട്,
അതേ സമയം മരുന്നുകളുടെ നിലവാരം കുറഞ്ഞുകൊണ്ടിരിക്കുന്നതായും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മുമ്പ് പത്ത് ഡോസ് വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാല്‍പ്പത് ഡോസ് വരെ നല്‍കേണ്ടിവരുന്നുണ്ട്.മരുന്നുകള്‍ ഇപ്പോള്‍ വേണ്ട തോതില്‍ ഇറക്കുമതി ചെയ്യുന്നുമില്ല. പൊതുമേഖലാ ആശുപത്രികളില്‍ ആന്റി വെനം മരുന്നുകള്‍ ഇപ്പോള്‍ സ്‌റ്റോക്കില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ സ്ത്രീ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നിന്റെ ദൌര്‍ലഭ്യത കാരണം അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതലാളുകള്‍ക്ക് പാമ്പുകടിയേല്‍ക്കാന്‍ സാധ്യത എന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. പാമ്പുകള്‍ ഇണചേരാറുള്ള സമയമാണിത്. ആയതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ഈ മാസങ്ങളില്‍ പ്രത്യേകം ശ്രദ്ധവേണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Scroll To Top