Monday December 05, 2016
Latest Updates

പാമൊലിന്‍ വിവാദം :അച്യുതാനന്ദന്റെ കേസ് സുപ്രീം കോടതിയില്‍ തോറ്റു

പാമൊലിന്‍ വിവാദം :അച്യുതാനന്ദന്റെ കേസ് സുപ്രീം കോടതിയില്‍ തോറ്റു

ന്യൂഡല്‍ഹി: പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കണമെന്ന് വിഎസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സിആര്‍പിസി പ്രകാരം 396ാം വകുപ്പ് പ്രകാരം ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചാല്‍ കേസസെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ ആരോപിച്ച അതേ ആരോപണങ്ങള്‍ വി എസിനു നേരെ ഇന്നും സുപ്രീംകോടതി ഇന്നും ആരോപിച്ചു.

എന്നാല്‍, താന്‍ ജനപ്രതിനിധിയെന്ന നിലയിലാണ് പാമോലിന്‍ കേസില്‍ കക്ഷിച്ചേര്‍ന്നതെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ കക്ഷി ചേരാന്‍ 2006ില്‍ സുപ്രീംകോടതി അനുവാദം നല്‍കിയിരുന്നെന്നും രാഷ്ട്രീയ ലാഭത്തിനല്ല ഈ കേസുമായി മുന്നോട്ട് പോയതെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിച്ചാല്‍ കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നല്‍കിയിരുന്നു. അച്യുതാനന്ദന്റേത് രാഷട്രീയ ലക്ഷ്യമാണെന്നും, അതുകൊണ്ടാണ് പാമോലിന്‍ കേസ് നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതെന്നും സുപ്രീം കോടതി നേരത്തെയും നിരീക്ഷിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഈ വകുപ്പ് അറിയാതെ ഈ അഴിമതി നടക്കില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. 1997ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2.32 കോടി രൂപയുടെ അഴിമതി നടന്നെന്ന് കണ്ടെത്തിയിരുന്നു. അഴിമതി നടന്ന സമയത്ത് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി.

Scroll To Top