Wednesday December 07, 2016
Latest Updates

പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ഷോണ്‍ ക്വിന്‍,ഇന്ത്യാക്കാരനെ ഇടനിലക്കാരനാക്കി 300 മില്യന്‍ യൂറോയുടെ സ്വര്‍ണംവാങ്ങിയതായി രഹസ്യ വിവരം

പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ഷോണ്‍ ക്വിന്‍,ഇന്ത്യാക്കാരനെ ഇടനിലക്കാരനാക്കി 300 മില്യന്‍ യൂറോയുടെ സ്വര്‍ണംവാങ്ങിയതായി രഹസ്യ വിവരം

ഡബ്ലിന്‍: പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ഷോണ്‍ക്വിന്‍ 300 മില്യന്‍ യൂറോയുടെ
സ്വര്‍ണം വാങ്ങിയതായി  രഹസ്യവിവരം. മുന്‍ ആംഗ്ലോ ഐറിഷ് ബാങ്കായ ഐറിഷ് ബാങ്ക് റെസൊല്യൂഷന്‍ കോര്‍പ്പറേഷന് അജ്ഞാതര്‍ ഇത് സംബന്ധിച്ച് വിവരം നല്‍കി. കൂടാതെ 200 മില്യന്‍ യൂറോ പണമായി ദുബായിലെ ഒരു ബാങ്കില്‍ നിന്ന് വിര്‍ജിന്‍ ദ്വീപിലെ ഒരു ബാങ്കിലേക്ക് കൈമാറ്റം ചെയ്യാനും സീന്‍ ക്വിന്റെ കുടുംബം നിര്‍ദ്ദേശം
നല്‍കിയതായി അജ്ഞാതര്‍ വിവരം നല്‍കുന്നു.

ഇന്ത്യന്‍ പൌരന്‍ എന്ന് സംശയിക്കപ്പെടുന്ന ഒരാളാണ് ഷോണ്‍ ക്വിന്റെ കുടുംബത്തിന്
വേണ്ടി ഉപജാപങ്ങള്‍ നടത്തുന്നതെന്നും രഹസ്യ വിവരം നല്‍കിയവര്‍ പറയുന്നു. ഇയാള്‍ ഉയര്‍ന്ന ക്ലാസുകളില്‍ വിമാനയാത്ര നടത്തിയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചും സീന്‍ ക്വിന്ന് വേണ്ടിഉപജാപങ്ങള്‍ ആസൂത്രണം ചെയ്യുന്നു. കാവനിലെ ഒരു ബിസിനസുകാരനും ഇയാള്‍ക്ക് വേണ്ടി ഉപജാപങ്ങള്‍ നടത്തുന്നതിന് മുന്‍പന്തിയിലുണ്ട്.

വിവരം നല്‍കിയവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ല. അമേരിക്കയിലെയും
അയര്‍ലണ്ടിലെയും വിവിധ കോടതികളില്‍ ഷോണ്‍ ക്വിന്നെതിരെ കേസുകള്‍
നടക്കുന്നതിനിടെയാണ് ഇയാളുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്
വരുന്നത്. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇയാള്‍ ബാങ്കിനെ അറിയിക്കാതെ
കൈകാര്യം ചെയ്യുന്നതായാണ് വിവരം.

2008 ല്‍ ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ ആറു ബില്ല്യന്‍ ഡോളര്‍ സമ്പാദ്യത്തോടെ അയര്‍ലണ്ടിലെ ഏറ്റവും സമ്പന്നനായി തെരഞ്ഞെടുക്കപ്പെട്ട ഷോണ്‍ക്വിന്‍ അപ്രതീക്ഷിതമായാണ് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടത്. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മറച്ച് വച്ചാണ് ഇയാള്‍ പാപ്പര്‍ ഹര്‍ജിയില്‍ അനുകൂല വിധി നേടിയതെന്നാണ് ആരോപണം.അയര്‍ലണ്ടിലെ ബാങ്കുകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് യൂറോ സ്വന്തമാക്കിയ ഇയാള്‍ ആഗ്ലോ ഐറിഷ് ബാങ്ക് അടക്കം ഒട്ടേറെ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്കും കാരണക്കാരനായി.

ഇന്ത്യയിലെ ഹൈദരാബാദില്‍ 360 മില്ല്യന്‍ വിലമതിയ്ക്കുന്ന,35 മില്യന്‍ പ്രതിവര്‍ഷ വാടകലഭിക്കുന്ന ഷോപ്പിംഗ് മാള്‍ ഉള്‍പ്പെടെ വന്‍ നിക്ഷേപം ക്വിന്നിനു ഉണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും ,തെളിവുകളുടെ അഭാവം ഇയാള്‍ക്ക് തുണയായി.

അതെ സമയം ബിസിനസ്‌കാരനും, ഇന്ത്യാക്കാരനുമായ കുടുംബ സുഹൃത്തുവഴി ഷോണ്‍ ക്വിന്‍ നടത്തിയെന്ന് പറയുന്ന മില്ല്യനുകളുടെ ഇടപാടിനെ ക്വിന്നിന്റെ കുടുംബം നിഷേധിച്ചു.ക്വിന്നിനു 10 മില്ല്യന്‍ യൂറോയില്‍ താഴെ സ്വത്തുവകകളെ ഉള്ളുവെന്ന് കുടുംബം ആവര്‍ത്തിച്ചു.

Scroll To Top