Sunday December 04, 2016
Latest Updates

പാഡണിഞ്ഞ്, ബാറ്റേന്തി സച്ചിന്‍ വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങുന്നു; മത്സരം മുംബൈയില്‍

പാഡണിഞ്ഞ്, ബാറ്റേന്തി സച്ചിന്‍ വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങുന്നു; മത്സരം മുംബൈയില്‍

മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ വീണ്ടും ക്രീസിലിറങ്ങുന്നു. എം സി സി ക്ലബിന്  വേണ്ടിയാണ് സച്ചിന്‍ വീണ്ടും പാഡണിഞ്ഞ് ക്രീസില്‍ ഇറങ്ങുന്നത്.  വീണ്ടും കളിക്കാനായി സച്ചിന്‍ ബാറ്റിംഗ് പരിശീലനം തുടങ്ങി. എം സി സി ക്ലബ്ബിന് വേണ്ടി ജൂലൈ അഞ്ചിന് പ്രദര്‍ശനമത്സരാമാണ് സച്ചിന്‍ കളിക്കുന്നത്. ഏതായാലും ക്രിക്കറ്റ് ഇതിഹാസം വീണ്ടും കളിക്കളത്തില്‍ ഇറങ്ങുന്നുവെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണിന്റെ റെസ്റ്റ് ഓഫ് ദ വേള്‍ഡ് ഇലവനാണ് സച്ചിന്റെ ടീമിനെതിരെ കളിക്കുന്നത്. ഈ പ്രദര്‍ശന മത്സരത്തില്‍ എം സി സി ക്ലബിന്റെ നായകനും സച്ചിനാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ എങ്കിലും രണ്ടു മാസം നീണ്ടു നില്ക്കുന്ന കഠിന പരിശീലനത്തിന് ശേഷമാകും സച്ചിന്‍ വീണ്ടും കളിക്കാന്‍ ഇറങ്ങുക.

അതിനിടെ സച്ചിന്‍ ഐപിഎല്‍ ക്രിക്കറ്റിലേക്ക് തിരിച്ച് വരണമെന്ന് ആവശ്യമുയരുന്നുണ്ട്. ഐപിഎല്ലില്‍ സച്ചിന്റെ ടീമായ മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ടതോടെയാണ് സച്ചിന്‍ ഐപിഎല്ലില്‍  തിരികെ എത്തണമെന്ന് ആരാധകരുടെ ഭാഗത്ത് നിന്ന് ആവശ്യം ശക്തമായത്.

Scroll To Top