Thursday December 08, 2016
Latest Updates

‘പാടുന്ന പാതിരിക്ക്’ പിന്നാലെ അയര്‍ലണ്ടില്‍ നിന്ന് ‘ഡാന്‍സിംഗ് ഗാര്‍ഡ’ വൈറലാകുന്നു

‘പാടുന്ന പാതിരിക്ക്’ പിന്നാലെ അയര്‍ലണ്ടില്‍ നിന്ന് ‘ഡാന്‍സിംഗ് ഗാര്‍ഡ’ വൈറലാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പാടുന്ന പാതിരിക്ക് പിന്നാലെ നൃത്തം ചവിട്ടുന്ന ഗാര്‍ഡ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. വനിതാ ഗാര്‍ഡ മേരി ഗാര്‍ഡനറാണ് ഫാരെല്‍ വില്യംസിന്റെ ഗാനത്തിനൊപ്പിച്ച് ചുവട് വയ്ക്കുന്നത്. കോ കെറിയിലെ
ബല്ലിബ്യൂണിയന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനകം 51,000 പേര്‍ കണ്ടുകഴിഞ്ഞു. ഗാര്‍ഡ യൂണിഫോം അണിഞ്ഞും മറ്റ് വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ചുമാണ് മേരി ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. യൂട്യൂബില്‍ തരംഗമായി മാറിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ബല്ലിബ്യൂണിയനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനാണ് ഈ വീഡിയോ തയ്യാറാക്കിയത്. ബല്ലിബ്യൂണിയനിലെ രസകരമായ സംഭവങ്ങള്‍, അതിന്റെ മറ്റ് സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു. വീഡിയോ കണ്ടിട്ട്  അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ബന്ധുക്കള്‍ പോലും തന്നെ വിളിച്ച് അഭിനന്ദിച്ചതായി വീഡിയോയില്‍ അഭിനയിച്ച മേരി ഗാര്‍ഡ്‌നര്‍ പറഞ്ഞു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്ബന്ധുക്കള്‍ ഫോണ്‍ ചെയ്യുന്നത്. അതിനു ഈ വീഡിയോ ഒരുകാരണമായതായി ഇവര്‍ പറയുന്നു. ടൂറിസം വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ
വീഡിയോ തിങ്കളാഴ്ചയാണ് യൂയൂബില്‍ അപ്ലോഡ് ചെയ്തത്.

ബല്ലിബ്യൂണിയന് ലോകമെങ്ങും പ്രചാരം നേടിക്കൊടുക്കാന്‍ ഈ വീഡിയോ സഹയകമാകുമെന്ന് അവര്‍ പറഞ്ഞു. വീഡിയോ സൂപ്പര്‍ ഹിറ്റായതോടെ ഇപ്പോള്‍ മേരി ഗാര്‍ഡനര്‍ ഡാന്‍സിംഗ് ഗാര്‍ഡ എന്ന പേരിലാണ് അറിയപ്പെടുന്നത്. മേരി ഗാര്‍ഡനറെ കൂടാതെ കുട്ടികളും ടൈഡി ടൌന്‍ കമ്മറ്റി അംഗങ്ങളും വിവിധ ഷോപ്പുകളിലെ ജീവനക്കാരും
വീഡിയോയില്‍ നൃത്തച്ചുവടുകളുമായി പ്രത്യക്ഷപ്പെടുന്നുണ്ട്

Scroll To Top