Friday December 09, 2016
Latest Updates

പാചക വാതക വില 250 രൂപ കൂട്ടാന്‍ ശുപാര്‍ശ; മോഡി സര്‍ക്കാര്‍ ഇരുട്ടടി തുടരുന്നു

പാചക വാതക വില 250 രൂപ കൂട്ടാന്‍ ശുപാര്‍ശ; മോഡി സര്‍ക്കാര്‍ ഇരുട്ടടി തുടരുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇരുട്ടടി തുടരുന്നു. പാചക വാതകം സിലിണ്ടര്‍ ഒന്നിന് 250 രൂപയും മണ്ണെണ്ണ ലിറ്ററിന് 4 രൂപയും കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തു. കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിക്ക് ഈ ശുപാര്‍ശ അടങ്ങുന്ന കുറിപ്പ് സമര്‍പ്പിക്കും. ഡീസല്‍ സബ്‌സിഡി നികത്തുന്നത് വരെ ഡീസലിന് പ്രതിമാസം 50 പൈസ വീതം വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രാലയം ശുപാര്‍ശ ചെയ്തു.

ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന 3.40 രൂപയുടെ നഷ്ടം നികത്തിയശേഷം ഡീസല്‍ വില നിയന്ത്രണവും എടുത്ത് കളയണമെന്ന് പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗം കിരിത് എസ് പരീഖിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ അതേപടി നടപ്പിലാക്കാനാണ് നീക്കം.

Scroll To Top