Friday December 09, 2016
Latest Updates

പാചക വാതകം. അടിയന്തര പ്രമേയവുമായി പ്രതിപക്ഷം;നിയമസഭയില്‍ വീണ്ടും ഗ്യാസ് കത്തിപ്പിടിച്ചു

പാചക വാതകം. അടിയന്തര പ്രമേയവുമായി പ്രതിപക്ഷം;നിയമസഭയില്‍ വീണ്ടും ഗ്യാസ് കത്തിപ്പിടിച്ചു

തിരുവനന്തപുരം: പാചക വാതകത്തിന് വിലകൂട്ടിയതും സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാഡ് നിര്‍ബന്ധമാക്കിയതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി നിയമസഭയില്‍ വീണ്ടും പ്രതിപക്ഷത്തിന്റെ ഗ്യാസ് കളി. തോമസ് ഐസക്കാണ് നോട്ടീസ് നല്‍കിയത്. എണ്ണ കമ്പനികളുടെ കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ സാധാരണക്കാരെ വിലക്കയറ്റം ബാധിക്കില്ലെന്നും ഇപ്പോള്‍ സബ്‌സിഡി നിരക്കില്‍ 9 സിലിണ്ടറുകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി അനൂപ് ജേക്കബ് മറുപടി കൊടുത്തു. അത് കൊണ്ട് തൃപ്തി പെടാഞ്ഞ പ്രതിപക്ഷം ഇപ്പോള്‍ 6 സിലിണ്ടര്‍ മാത്രമാണ് പല കുടുംബങ്ങള്‍ക്കും കിട്ടിയതെന്ന തെളിവ് കാട്ടി തിരിച്ചടിച്ചു.
ഏറെ ദിവസങ്ങളായി നിയമസഭക്കകത്തും പുറത്തും ഒരു പോലെ ആളിക്കത്തുന്ന പാചക വാതക വിലക്കയറ്റവും ആധാര്‍ സംബന്ധമായ പ്രശ്‌നങ്ങളും സര്‍ക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്. കേന്ദ്രം കൊണ്ടു വന്ന നിയമത്തെ കേരള മുഖ്യമന്ത്രി അടക്കമുള്ളവര്‍ കഴിഞ്ഞ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ചോദ്യം ചെയ്തിരുന്നു. അനുകൂല തീരുമാനമെടുക്കാമെന്ന് യോഗം വിളിച്ചുചേര്‍ത്ത രാഹുല്‍ ഗാന്ധി ഉറപ്പ് കൊടുത്തിരുന്നെങ്കിലും ഗ്യാസ് ബാധ സര്‍ക്കാരിനെ ഒഴിയാതെ പിന്തുടരുകയാണ്.

Scroll To Top