Sunday December 04, 2016
Latest Updates

പാചകവാതക വില ഓരോ മാസവും കൂടും; മോഡി മിണ്ടുന്ന മന്‍മോഹന്‍ സിംഗെന്ന് സോഷ്യല്‍ മീഡിയ

പാചകവാതക വില ഓരോ മാസവും കൂടും; മോഡി മിണ്ടുന്ന മന്‍മോഹന്‍ സിംഗെന്ന് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ റെയില്‍വേ നിരക്ക് കുത്തനെ കൂട്ടിയതിന് പിന്നാലെ പാചകവാതക വില ഓരോ മാസവും കൂട്ടുമെന്ന് റിപ്പോര്‍ട്ട്. സിലിണ്ടര്‍ ഒന്നിന് ഓരോ മാസവും പത്ത് രൂപ വീതം കൂട്ടാനാണ് നീക്കം. വില വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം വരുന്ന ബജറ്റില്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിമാസം പാചക വാതക നിരക്ക് പത്ത് രൂപ വീതം വര്‍ദ്ധിപ്പിച്ച് സാവധാനം പാചകവാതക സബ്‌സിഡി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ക്രൂഡോയില്‍ വില ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും വില വര്‍ദ്ധിപ്പിക്കാതിരിക്കാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇന്ധന സബ്‌സിഡി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തുക ഈ വര്‍ഷം 1.40 ലക്ഷം കോടി കവിയുമെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്നതും ക്രൂഡോയില്‍ വില വര്‍ദ്ധിപ്പിച്ചു.

അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് മന്‍മോഹന്‍ സര്‍ക്കാരിന്റെ ഏതൊക്കെ നയങ്ങള്‍ ബിജെപി എതിര്‍ത്തോ അതെ നയങ്ങള്‍ ഒരു മാറ്റവുമില്ലാതെ മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

Scroll To Top