Friday December 09, 2016
Latest Updates

പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ് ,മോഡി അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ് ,മോഡി  അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെങ്കില്‍ പാക്കിസ്താന് വേദനിക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുന്നറിയിപ്പ് നല്‍കിയതിന്റെ തൊട്ട് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്. രാംഗട്ടിലാണ് ഇന്ന് വെടിവെയ്പ്പുണ്ടായത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

പാക്ക് ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും എന്നാല്‍ ചര്‍ച്ചക്ക് തയ്യാറായാല്‍ ഇന്ത്യയും തയ്യാറാണെന്നും കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

ഇന്ത്യയുടെ ശക്തി പാക്കിസ്താനെക്കാള്‍ വളരെ കൂടുതലാണെന്നും ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്താന് വേദനിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Scroll To Top