Friday December 09, 2016
Latest Updates

പാക്കിസ്ഥാനിലേയ്ക്ക് നാടുകടത്തരുതെന്ന് അയര്‍ലണ്ടിലെ അഹമ്മദി മുസ്ലീങ്ങള്‍,60 പേരെ ഡി പോര്‍ട്ട് ചെയ്യാന്‍ നീക്കം 

പാക്കിസ്ഥാനിലേയ്ക്ക് നാടുകടത്തരുതെന്ന് അയര്‍ലണ്ടിലെ അഹമ്മദി മുസ്ലീങ്ങള്‍,60 പേരെ ഡി പോര്‍ട്ട് ചെയ്യാന്‍ നീക്കം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്നുള്ള 60 മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്ക് നാടുകടത്താന്‍ സര്‍ക്കാര്‍ നീക്കം.പാക്കിസ്ഥാനില്‍ നിന്നും വര്‍ഷങ്ങളായി അനധികൃതമായി ഇവിടെയെത്തി താമസിക്കുന്ന അയര്‍ലണ്ടിലെ അഹമ്മദി വിഭാഗത്തിലെ മുസ്ലീമുകളെയാണ് തിരിച്ചു നാട് കടത്താന്‍(DEPORT) ഉത്തരവുണ്ടായത്. ഇവരെ കൂട്ടക്കൊല ചെയ്യുമെന്ന് സുന്നി തീവ്രവാദികള്‍ ഭീഷണി മുഴക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഹമ്മദി മുസ്ലീങ്ങളെ നാടുകടത്താന്‍ തീരുമാനിച്ചത്. സിറിയയിലും,ഇറാക്കിലും അഹമ്മദി വിഭാഗത്തിലെ മുസ്ലീമുകളെ ഉന്മൂലനാശം വരുത്തുവാനാണ് സുന്നി തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്.

മുസ്ലീം വിഭാഗത്തില്‍ തന്നെ ഏറ്റവുമധികം പീഡിതരാകുന്ന വിഭാഗമാണ് അഹമ്മദി മുസ്ലീങ്ങള്‍. ലോകമാകമാനം 20 മില്യന്‍ അഹമ്മദി മുസ്ലീങ്ങളുള്ളതില്‍ 450 പേര്‍ അയര്‍ലണ്ടിലുണ്ട്.

മുസ്ലീങ്ങളില്‍ തന്നെ ന്യൂനപക്ഷമായ അഹമ്മദി മുസ്ലീങ്ങളെ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള മുസ്ലീം രാജ്യങ്ങളില്‍ പോലും കൂട്ടക്കൊല ചെയ്യുന്നത്
പതിവാണ്.ഇക്കാര്യം മുന്‍ നിര്‍ത്തി തങ്ങളെ പാക്കിസ്ഥാനിലേക്ക് അയയ്ക്കരുതെന്നാണ് അയര്‍ലണ്ടിലെ സുന്നി മുസ്ലീങ്ങള്‍ ആവശ്യപ്പെടുന്നത്.പാക്കിസ്ഥാനിലേയ്ക്ക് തങ്ങളെ അയയ്ക്കുക എന്നാല്‍ കൊലയ്ക്ക് വിട്ടു കൊടുക്കുക എന്നാണു അതിന്റെ അര്‍ഥമെന്ന് അഹമദി കമ്മ്യൂണിറ്റിയുടെ ഐറിഷ് ഇമാമായ ഇബ്രാഹിം നൂനന്‍ മാധ്യമങ്ങളോട് പറഞ്ഞു 


സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 ഓളം പേരെ നാട് കടത്താനാണ് അയര്‍ലണ്ടില്‍ ഉത്തരവിട്ടത്. ഐറിഷ് അസൈലത്തിലും താല്‍ക്കാലിക ഹൌസിംഗ് സംവിധാനങ്ങളിലുമാണ് ഭൂരിപക്ഷം അഹമ്മദി മുസ്ലീങ്ങളും താമസിക്കുന്നത്.

അഹമ്മദി മുസ്ലീങ്ങളെ മരണത്തിലേക്ക് തിരിച്ച് അയക്കരുതെന്ന് അയര്‍ലണ്ടിലെ അഹമ്മദി മുസ്ലീങ്ങളുടെ ഇമാമായ ഇബ്രാഹിം നൂനന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാടുകടത്തല്‍ ഭീഷണിക്കെതിരെ അഹമ്മദി മുസ്ലീങ്ങള്‍ അയര്‍ലണ്ടിലെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തങ്ങളെ തിരിച്ച് അയയ്ക്കരുതെന്നും അഭയാര്‍ഥിയായി തുടരാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Scroll To Top