Friday December 09, 2016
Latest Updates

പഹാങ്ങില്‍ ഇന്ത്യ കുതിക്കുന്നു

പഹാങ്ങില്‍ ഇന്ത്യ കുതിക്കുന്നു

പഹാങ്ങ്: മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മത്സരത്തിന്റെ അവസാനദിവസമായ ഇന്ന് ഇന്ത്യ വീണ്ടും സ്വര്‍ണ്ണം നേടി. ഇതോടെ 11 സ്വര്‍ണ്ണവും 10 വെള്ളിയും 6 വെങ്കലവും നേടി ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍കുകയാണ്. ഇതോടെ ഇന്ത്യയും കിരീടനേട്ടം സ്വപ്‌നം കാണുന്നു.

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആണ് പാലക്കാട് പറളി സ്‌കൂളിലെ വി.വി ജിഷയാണ് ഇന്ന് സ്വര്‍ണ്ണം നേടിയത്. മലയാളി കുരുന്നുകളായ പി.യു ചിത്രയും മുഹമ്മദ് അഫ്‌സലും ഇരട്ടസ്വര്‍ണ്ണം നേടിയിരുന്നു. പെണ്‍കുട്ടികളുടെ 3000, 1500 മീറ്റര്‌റുകളില്‍ ചിത്ര സ്വര്‍ണ്ണനേട്ടം നടത്തിയപ്പോള്‍ ആണ്‍കുട്ടികളുടെ 800, 1500 മീറ്ററുകള്ല്‍ അഫ്‌സലും സ്വര്‍ണ്ണം നേടി.
ഇന്നലെ നടന്ന പോള്‍വാള്‍ട്ടില്‍ മലയാളിതാരം മരിയ ജെയ്‌സണ്‍ 3.15മീറ്റര്‍ ചാടി വെള്ളി കരസ്ഥമാക്കിയിരുന്നു. 28 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുത്. ഇതില്‍ 12 പേര്‍ മലയാളികളാണ്.
ഒന്‍പത് സ്വര്‍ണ്ണങ്ങള്‍ കരസ്ഥമാക്കിയ മലേഷ്യയും തായ്‌ലന്റുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
ഇന്ന് ഉച്ചയ്ക്കുഷേഷമുള്ള സെഷനില്‍ അഞ്ച് ഫൈനലുകളാണുള്ളത്. ട്രിപ്പിള്‍ജംപില്‍ മലയാളി താരം ജെനിമോള്‍ ജോയി മത്സരിക്കും. റണ്ടിനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നില്ല.

Scroll To Top