Saturday December 03, 2016
Latest Updates

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എംകെ നാരായണന്‍ രാജി വച്ചു

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എംകെ നാരായണന്‍ രാജി വച്ചു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എംകെ നാരായണന്‍ രാജി വച്ചു. രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറിയെന്നാണ് സൂചന. ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം കെ നാരായണനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഭരണഘടന പദവിയില്‍ ഇരിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് വിധേയനായ സാഹചര്യത്തിലാണ് എംകെ നാരായണന്‍ രാജി വച്ചത്.

2005ല്‍ എം കെ നാരായണന്‍ ദേശീയ സുരക്ഷ ഉപദേഷ്ടവായിരുന്ന കാലത്തെ ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. നേരത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് എംകെ നാരായണനോട് രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും രാജിയില്ലെന്ന നിലപാടിലായിരുന്നു എംകെ നാരായണന്‍. കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടി അവശേഷിക്കുമ്പോഴാണ് എംകെ നാരായണന്‍ രാജി സമര്‍പ്പിച്ചത്.

മഹാരാഷ്ട്ര ഗവര്‍ണറും മലയാളിയുമായ കെ ശങ്കരനാരായണന്‍, കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് എന്നിവര്‍ കൂടി ഇനി സ്ഥാനമൊഴിയാനുണ്ട്. യുപിഎ നിയമിച്ച ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിയണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

Scroll To Top