Saturday December 03, 2016
Latest Updates

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആര്‍ എസ് എസ്

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആര്‍ എസ് എസ്

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആര്‍ എസ് എസ്. ഗംഗാ നദിയെ ടെശീയെ നടിയായി പ്രഖ്യാപിക്കണമെന്ന് ആവ്ശ്യപ്പ്ട്ടതിനു പിന്നാലെയാണ് പുതിയ ആവശ്യവുമായി ആര്‍ എസ് എസ് രംഗത്ത് വന്നത്. ആര്‍എസ്എസ് അനുബന്ധ സംഘടനയായ സനാതന്‍ ബ്രഹ്മ ഫൗണ്ടേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടു രംഗത്ത് വന്നത്. നിലവില്‍ കടുവയാണ് ഇന്ത്യയുടെ ദേശീയ മൃഗം. മാംസഭുക്കായ കടുവയേക്കാള്‍ ദേശീയ മൃഗമാകാന്‍ യോഗ്യത ഗോമാതാവിനാണന്ന് സംഘടന പറഞ്ഞു.

ആവശ്യം അംഗീകരിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം തുടരുമെന്നും സംഘടന വ്യക്തമാക്കി. സര്‍ദാര്‍ പട്ടേല്‍ പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങിലാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടത്. അന്യം നിന്ന് പോകുന്ന ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും നിലനിര്ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു സംഘടനാ നേതാവ് അശോക് കുമാര്‍ പാണ്ഡെ പറഞ്ഞു. ഈ പ്രചാരണത്തിന്റെ ഭാഗമായാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ടത്.

Scroll To Top