Thursday December 08, 2016
Latest Updates

പശുമോഷണം പതിവാകുന്നു; അയര്‍ലണ്ടില്‍ നാല്‍ക്കാലികള്‍ക്കും രക്ഷയില്ല

പശുമോഷണം പതിവാകുന്നു; അയര്‍ലണ്ടില്‍ നാല്‍ക്കാലികള്‍ക്കും രക്ഷയില്ല

ഡബ്ലിന്‍: കന്നുകാലി മോഷണം പതിവായതോടെ ക്ലയര്‍ കൗണ്ടിയിലെ കാലിവളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മേയാന്‍ വിടുന്ന കന്നുകാലികളെ മോഷണ സംഘങ്ങള്‍ കടത്തിക്കൊണ്ടുപോയി ഇറച്ചിക്കച്ചവടക്കാര്‍ക്ക് വില്‍ക്കുന്ന കേസുകള്‍ കൂടിയതോടെ കന്നുകാലി വളര്‍ത്തല്‍ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.

രണ്ട് മാസങ്ങള്‍ക്കിടയില്‍ ആറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാലികളെ മോഷ്ടിക്കുന്ന മോഷ്ടാക്കള്‍ അവയെ ഭക്ഷ്യരംഗത്തെ പ്രമുഖ കമ്പനികള്‍ക്ക് വില്‍ക്കുകയും അവയുടെ ഈയര്‍ ടാഗുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പനനടത്തുകയും ചെയ്യുന്നതിലൂടെ വന്‍ തുകയാണ് ഉണ്ടാക്കുന്നത്.

കന്നുകാലികളെ മേയാന്‍ രാത്രിയില്‍ അഴിച്ചുവിടുന്നതാണ് കാലി മോഷ്ടാക്കള്‍ക്ക് ചാകരയായി മാറുന്നത്. മോഷ്ടിക്കപ്പെട്ട പശുക്കളെ ഭക്ഷ്യ ചെയിനുകള്‍ക്ക് വില്‍ക്കുന്ന മോഷ്ടാക്കള്‍ക്ക് അവര്‍ക്ക് നല്‍കിയിട്ടുള്ള ഈയര്‍ ടാഗുകള്‍ പിന്‍ വിപണിയിലും ഗുണകരമായി മാറുന്നുണ്ട്. പശുക്കളെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഈയര്‍ ടാഗുകള്‍ നല്‍കിയിട്ടുള്ളത്.

എന്നാല്‍ ഇത് മോഷ്ടിക്കപ്പെടുന്ന കാലികളെ ഫുഡ് ചെയിന് നല്‍കുന്നതില്‍ നിന്നും മോഷ്ടാക്കളെ തടയുന്നില്ല. എന്ന് മാത്രമല്ല ഇറച്ചി വിപണിയില്‍ കുരങ്ങുകളുടേയും കുതിര, കഴുത തുടങ്ങിയവയുടേയും മാംസങ്ങള്‍ എത്തുന്നില്ല എന്ന് ഉറപ്പാക്കാനുമാകും.
കന്നുകാലികള്‍ മോഷണത്തിന് ഇരയാകാതിരിക്കാന്‍ കന്നുകാലികളുടെ ഉടമകള്‍ രാത്രിയില്‍കൂടുതല്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Scroll To Top