Saturday December 03, 2016
Latest Updates

പറവൂര്‍ പീഡനക്കേസില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ വിസ്തരിച്ചു

പറവൂര്‍ പീഡനക്കേസില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ വിസ്തരിച്ചു

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ വിസ്തരിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്ന് ഉണ്ണികൃഷ്ണന്‍ മൊഴി നല്‍കി. കേസില്‍ പ്രതികളായ ബിജു, വിജയകുമാര്‍ എന്നിവര്‍ തന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ സമ്മതിച്ച്. എന്നാല്‍ ഇവരുമായി മറ്റ് ബന്ധങ്ങളൊന്നുമില്ല. ജൂനിയര്‍ ആര്‍ട്ടി സ്റ്റുകളെ സിനിമയിലേക്ക് വിളിക്കുന്നതും അഭിനയിപ്പിക്കുന്നതും പ്രൊഡക്ഷന്‍ കണ്‍ട്രോളറാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. കേസില്‍ നിരവധി സിനിമാക്കാര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിനിമ ബന്ധമുള്ള ചിലരെ തിരിച്ചറിയുന്നതിനാണ് ബി ഉണ്ണികൃഷ്ണനെ വിസ്തരിച്ചത്. പീഡനത്തിന് ഇരയായി പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കേസില്‍ പ്രതികളാണ്.

Scroll To Top