Saturday December 03, 2016
Latest Updates

പറന്നു കൊണ്ടിരുന്ന റൈനയര്‍ വിമാനത്തിനെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മദ്യപന് പിഴശിക്ഷ 

പറന്നു കൊണ്ടിരുന്ന റൈനയര്‍ വിമാനത്തിനെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മദ്യപന് പിഴശിക്ഷ 

ഡബ്ലിന്‍: കുടിച്ച് വെളിവുകെട്ട യാത്രക്കാരന്‍ റൈനയര്‍ എയര്‍ലൈന്‍സില്‍ അഴിഞ്ഞാടി. തോമസ് മഷ എന്ന 26 കാരനാണ് വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. ക്രാക്കൊവില്‍ നിന്നും ഡബ്ലിനിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് ഇയാള്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. 

ആദ്യ വിമാന യാത്രയുടെ ഭയം അകറ്റാന്‍ ഇയാള്‍ നന്നായി മദ്യപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വെളിവുകെട്ട ഇയാള്‍ യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ബാത്ത് റൂം എന്ന് കരുതിയാണ് ഇയാള്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. വായുമര്‍ദ്ദം കൊണ്ട് മാത്രമാണ് ഇയാള്‍ക്ക് വാതില്‍ തുറക്കാന്‍ കഴിയാഞ്ഞത്. 

അല്ലായിരുന്നെങ്കില്‍ ഇയാള്‍ വാതില്‍ തുറന്ന വന്‍ ദുരന്തം ക്ഷണിച്ച് വരുത്തിയേനെ. ജൂലൈ 11 നാണ് സംഭവം നടന്നത്. വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ ഗാര്‍ഡ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഈ യുവാവില്‍ നിന്ന് 200 യൂറോ പിഴ ഈടാക്കി. 

Scroll To Top