Thursday December 08, 2016
Latest Updates

പരീക്ഷാ ഹാളിലെ മിടുക്കിന് രണ്ടാം സ്ഥാനം :പുതിയ ജൂനിയര്‍ സെര്‍ട്ടിനു മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

പരീക്ഷാ ഹാളിലെ മിടുക്കിന് രണ്ടാം സ്ഥാനം :പുതിയ ജൂനിയര്‍ സെര്‍ട്ടിനു മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

ഡബ്ലിന്‍ :ജൂനിയര്‍ സെര്‍ട്ട് ,ജൂനിയര്‍ സൈക്കിള്‍ സ്റ്റുഡന്റ്‌സ് അവാര്‍ഡ് (ജെസിഎസ്എ) എന്ന പേരില്‍ ആണ് ഇനി അറിയപ്പെടുക എന്ന് വിദ്യാഭ്യാസ മന്ത്രി റൗരി ക്യൂന്‍ വെളിപ്പെടുത്തി.

ഒട്ടേറെ മാറ്റങ്ങളോടെയാണ് ജൂനിയര്‍ സേര്‍ട്ട് ഇത്തവണ വിദ്യാര്‍ത്ഥികളുടെ മുന്നിലേക്ക് വരാന്‍ പോകുന്നത്. ആദ്യം ഇന്റര്‍ സേര്‍ട്ട് എന്നും പിന്നീട് ജൂനിയര്‍ സേര്‍ട്ടെന്നും അറിയപ്പെട്ടിരുന്ന സെര്‍ട്ട് എക്‌സാമിന്റെ പേര് ഇനി മുതല്‍ ജൂനിയര്‍ സൈക്കിള്‍ സ്റ്റുഡന്റ് അവാര്‍ഡ് എന്നാണ്.

ഇതിനോടകം തന്നെ പല അദ്ധ്യാപക സംഘടനകളുടെയും എതിര്‍പ്പിന് കാരണമായ സൈക്കിള്‍ സെപ്തംബറോടെ ആദ്യ ഘട്ടത്തിലേക്ക് കടക്കപ്പെടും.
ഡിപ്പാര്‍ട്ട്‌മെന്റിലുള്ള യൂനിയന്‍ മെമ്പര്‍മാരിലും മാനേജ്‌മെന്റ് സംഘടനകളിലും ഉദ്യോഗസ്ഥരിലും പുതിയ വര്‍ക്കിംഗ് ഗ്രൂപ്പുകളെപ്പോലും തീരുമാനിച്ചിട്ടുണ്ട്. പുതിയ പ്രോഗ്രാം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള എതിര്‍പ്പുകളെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേഷണല്‍ കൗണ്‍സില്‍ ഫോര്‍ കരികുലം ആന്‍ഡ് അസസ്‌മെന്റ് ഈ വെള്ളിയാഴ്ച്ച യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 വര്‍ഷക്കാലമായി ഇപ്പോഴുള്ള കരിക്കുലം ജൂനിയര്‍ സെര്‍ട്ട് പിന്തുടരുകയായിരുന്നു. സിലബസില്‍ ചില മാറ്റങ്ങള്‍ വരുതിതിയിട്ടുണ്ടെന്നതല്ലാതെ 1992ല്‍ ഇന്റര്‍ സെര്‍ട്ട് കരിക്കുലം മാറ്റിയതിനു ശേഷം പിന്നീട് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടുമില്ലായിരുന്നു.
മൂന്നു വര്‍ഷ കാലയളവില്‍ പരീക്ഷകളെക്കാളും ജെസിഎസ്എ പ്രാധാന്യം നല്‍കുക വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും എന്നാണ് മന്ത്രി റൗരി ക്വിന്‍ പറഞ്ഞത്.
കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, പിഇ, ചൈനീസ്, ആര്‍ടിസ്റ്റിക് പെര്‍ഫോമെന്‍സ് എന്നിവ ഉള്‍പ്പെടെ എട്ടോളം പുതിയ കോഴ്‌സുകളാണ് കരിക്കുലം മാറ്റത്തോടൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. പരീക്ഷാ ഹാളില്‍ കാണിക്കുന്ന മിടുക്കിനെക്കാളും വിദ്യാര്‍ത്ഥികള്‍ അംഗീകരിക്കപ്പെടുന്നത് അവരുടെ പ്രാക്ടിക്കല്‍ കാര്യങ്ങളിലായിരിക്കും.
പരീക്ഷ നിര്‍ബന്ധമാണെങ്കിലും പല അദ്ധ്യാപകരും ഏതുതരം പരീക്ഷയാണ് പുതിയ പാഠ്യപദ്ധതി അനുസരിച്ച് നടത്താന്‍ പോകുന്നതെന്ന് ആകാംഷയിലാണുള്ളത്.

Scroll To Top