Sunday December 04, 2016
Latest Updates

പരീക്ഷണം വിജയം ,ഒന്ന് ,രണ്ട് സെന്റുകള്‍ ഉടനെ വിപണിയില്‍ നിന്നും പിന്‍വലിക്കും

പരീക്ഷണം വിജയം ,ഒന്ന് ,രണ്ട് സെന്റുകള്‍ ഉടനെ വിപണിയില്‍ നിന്നും പിന്‍വലിക്കും

വെക്‌സ് ഫോര്‍ഡ് :ഒന്ന്, രണ്ട് സെന്റ് കോയിനുകള്‍ അയര്‍ലണ്ടില്‍ നിന്നും ഒഴിവാക്കാനുള്ള പരീക്ഷണ നീക്കം വന്‍ വിജയം . വെക്‌സ്‌ഫോര്‍ഡ് കൗണ്ടി അധികൃതരാണ് ഏതാനം മാസങ്ങളായി ഇടപാടുകളില്‍ നിന്നും ഒന്നും രണ്ടും സെന്റ് കോയിനുകള്‍ തുടച്ചുനീക്കാനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത് .

നവംബര്‍ വരെയുള്ള കാലഘട്ടങ്ങള്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയായിരുന്നു കൗണ്ടി. ഈ സ്‌കീമനുസരിച്ച് കാഷ് ട്രാന്‍സാക്ഷന് വില ചുരുങ്ങിയത് അഞ്ചുസെന്റോളം ആക്കിയിരിക്കുകയായിരുന്നു.

സാധനങ്ങളുടെ വില വര്‍ദ്ധനവുണ്ടാവുകയില്ലെങ്കിലും മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ അതില്‍ കൂടുതലും കുറവും വരാനുള്ള സാധ്യതയും കാണുന്നുണ്ട്.

പരിശോധനകള്‍ മികച്ച രീതിയില്‍ തന്നെ നടക്കുന്നുണ്ടെന്നാണ് സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചായ നാഷണല്‍ പേമെന്‍ര് പ്ലാന്‍ അറിയിച്ചിട്ടുള്ളത്.
അന്വേഷണത്തില്‍ വെക്‌സ്‌ഫോര്‍ഡില്‍നിന്നുള്ള പ്രതികരണങ്ങള്‍ അതിനനുകൂലമായിരുന്നുവെന്നാണ് എന്‍പിപി പ്രോഗ്രാം മാനേജര്‍ റോണി ഒ’ടൂലി പറഞ്ഞത്.

85ശതമാനത്തോളം ഉപഭോക്താക്കളും നൂറുശതമാനം റീടെയ്‌ലര്‍മാരും റൗണ്ടിംഗ് രാജ്യവ്യാപകമായി നടപ്പില്‍ വരുത്തണമെന്ന് അഭിപ്രായപ്പെട്ടവരാണ്.

ഇതിനോടകം തന്നെ അഞ്ച് ഇയു രാഷ്ട്രങ്ങള്‍ റൗണ്ടിംഗ് പോളിസി പിന്തുടര്‍ന്നു തുടങ്ങിയിട്ടുണ്ട്. നെതര്‍ലാന്‍ഡ്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്, ഹംഗറി എന്നീ അഞ്ച് രാജ്യങ്ങളെ കൂടാതെ ഇപ്പോള്‍ ബെല്‍ജിയവും റൗണ്ടിംഗ് പോളിസി സ്വീകരിച്ചിരിക്കുകയാണ്.
വില വര്‍ദ്ധിപ്പിക്കുമോ എന്ന ഭയം ആദ്യം ഉപഭോക്താക്കളെയും ബാധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ,കോയിനുകളെ പ്രശ്‌നത്തിലാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയായിരുന്നു.

വെക്‌സ്‌ഫോര്‍ഡില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്താകമാനം ഒന്ന് ,രണ്ട് സെന്റുകള്‍ പിന്‍ വലിക്കാനുള്ള തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്ന് എന്‍പിപി ചെയര്‍മാന്‍ ടോണി ഗ്രിംസ് അറിയിച്ചു

Scroll To Top