Sunday December 11, 2016
Latest Updates

പരിസ്ഥിതിലോല മേഖലയില്‍ നിര്‍മ്മാണം വേണ്ട: ഹരിത ട്രിബ്യൂണല്‍; തിരിച്ചടിയെന്ന് കേരള കോണ്‍ഗ്രസ്

പരിസ്ഥിതിലോല മേഖലയില്‍ നിര്‍മ്മാണം വേണ്ട: ഹരിത ട്രിബ്യൂണല്‍; തിരിച്ചടിയെന്ന് കേരള കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അന്തിമ തീരുമാനം വരുന്നതുവരെ പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയില്‍ മുഴവന്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയില്‍ പുതിയ നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന്‌ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കേന്ദ്രത്തോട് െ്രെടബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു ഗോവ ഫൌണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ഹരിത ട്രിബ്യൂണല്‍ . ഹര്‍ജിയില്‍ വാദം കേള്‍ക്കവെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ പശ്ചിമഘട്ടത്തില്‍ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അപ്രായോഗികമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടികയില്‍ കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്നും കേന്ദ്രം അറിയിച്ചിരുന്നു.

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പലയിടത്തും ഫാക്ടറികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൂര്‍ണ്ണ നിയന്ത്രണം പ്രായോഗികമല്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം പരിശോധന പൂര്‍ത്തിയാകുകയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് റിപ്പോര്‍ട്ട് വരികയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നിയന്ത്രണം കൊണ്ട് വരുന്നത് തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും ട്രിബ്യൂണലിനെ അറിയിച്ചു.

അതേസമയം വിധി അംഗീകരിക്കില്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അപ്പീല്‍ പോകണമെന്നും ഇടുക്കി എംപി ജോയിസ് ജോര്‍ജ് ആവശ്യപ്പെട്ടു. മലയോര ജനതയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന വിടിയാണ് ഹരിത ട്രിബ്യൂണലില്‍ നിന്ന് ഉണ്ടായതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു.

Scroll To Top