Saturday December 10, 2016
Latest Updates

പരിശോധന :ഗാര്‍ഡയെ ഭയന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ സര്‍വീസ് അവസാനിപ്പിക്കുന്നു 

പരിശോധന :ഗാര്‍ഡയെ ഭയന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ സര്‍വീസ് അവസാനിപ്പിക്കുന്നു 

ഡബ്ലിന്‍: ഗാര്‍ഡയെ ഭയന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ സര്‍വീസ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാര്‍ ടാക്‌സി ഓടിക്കുന്നത് വിലക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി തുടങ്ങിയ പരിശോധനയെ ഭയന്നാണ് നിരവധി ടാക്‌സി ഡ്രൈവര്‍മാര്‍ സര്‍വീസ് അവസാനിപ്പിച്ച് രക്ഷപെട്ടത്. ഡബ്ലിനില്‍ മാത്രം 2,700 ടാക്‌സി ഡ്രൈവര്‍മാര്‍ സര്‍വീസ് അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മറ്റ് മേഖലകളിലും സമാനമായ അവസ്ഥയാണ്. ക്രിമിനല്‍ പാശ്ചാത്തലമുള്ളവരെയും വാഹന നിയമങ്ങള കൃത്യമായി പാലിക്കാത്തവരെയും കണ്ടെത്തുന്നതിനാണ് ഗാര്‍ഡ പരിശോധന കര്‍ശനമാക്കിയത്.

ടാക്‌സി അലയന്‍സ് ഓഫ് അയര്‍ലണ്ടിന്റെ കണക്ക് പ്രകാരം പരിശോധന തുടങ്ങിയ ശേഷം 25 ശതമാനം ടാക്‌സി ഡ്രൈവര്‍മാര്‍ സര്‍വീസ് അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 33 ശതമാനം ഡ്രൈവര്‍മാര്‍ സര്‍വീസ് അവസാനിപ്പിച്ചതായി സ്ഥിരീകരിക്കാത്ത മറ്റ് ചില കണക്കുകളും പറയുന്നു. ഇതിനിടെ ടാക്‌സി ഡ്രൈവര്‍മാരെക്കുറിച്ച് സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അധികൃതര്‍ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. നിങ്ങള്‍ വിളിക്കുന്ന ടാക്‌സി ഡ്രൈവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് ഈ ആപ്ലിക്കേഷനിലൂടെ അറിയാനാകും.

ടാക്‌സി കാറുകളെ ആശ്രയിക്കുന്ന എല്ലാ യാത്രക്കാരും ഡ്രൈവര്‍ ചെക്ക് ഫോണ്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യണമെന്നു അധികൃതര്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ ചെക്ക് ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ ഭയക്കുന്ന
ഡ്രൈവര്‍മാരാണ് സര്‍വീസ് അവസാനിപ്പിച്ച് ഒളിച്ചോടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.സുരക്ഷാ മാനദണ്ഡം പാലിച്ചും നിയമം പാലിച്ചും ടാക്‌സി ഓടിക്കുന്നവര്‍ക്ക് പരിശോധനയെ ഭയക്കേണ്ടതില്ലെന്ന് മന്ത്രി അലന്‍ കെല്ലി പറഞ്ഞു. അയര്‍ലണ്ടില്‍ ആകെ 30,111 ലൈസന്‍സ്ഡ് ടാക്‌സി ഡ്രൈവര്‍മാരുണ്ട്. ഇതില്‍ 11,077 പേര്‍ ഡബ്ലിനിലാണ്
സര്‍വീസ് നടത്തുന്നത്.

Scroll To Top