Saturday December 10, 2016
Latest Updates

പരിശുദ്ധ മാതാവിന്റെ വണക്കമാസാചരണം ആരംഭിച്ചു 

പരിശുദ്ധ മാതാവിന്റെ വണക്കമാസാചരണം ആരംഭിച്ചു 

കോര്‍ക്ക്: തൊഴിലാളികളുടെ മധ്യസ്ഥനായ മാര്‍ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ക്ലൊഹീന്‍ ദേവാലയത്തില്‍ മെയ് 1ന് പരിശുദ്ധ കന്യകാ മറിയത്തിന്റെ വണക്കമാസത്തിന് ദിവ്യബലിയോടെ തുടക്കമായി. ഈ മാസം മുഴുവനും കോര്‍ക്കിലെ എല്ലാ സീറോ മലബാര്‍ കുടുംബ കൂട്ടായ്മകളിലും ജപമാല ചൊല്ലി പരിശുദ്ധ മാതാവിനോടുള്ള വണക്കം ആചരിക്കും. 

മെയ് മാസ വണക്കത്തിന്റെ അവസാന ദിനമായ മേയ് 31 ന് വൈകുന്നേരം 4 മണിക്ക് സിറ്റി സെന്ററിലെ സെ.ഫ്രാന്‍സീസ് ദേവാലയത്തില്‍ പരിശുദ്ധ കുര്‍ബാനയും വണക്കമാസ സമാപന ചടങ്ങുകളും നടക്കുന്നതായിരിക്കുമെന്ന് ചാപ്ല്യന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു.


വാര്‍ത്ത :ജേക്കബ്ബ് പോള്‍

Scroll To Top