Saturday December 10, 2016
Latest Updates

പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ മലങ്കര സന്ദര്‍ശനം ആരംഭിച്ചു ,ഉജ്ജ്വല വരവേല്‍പ്പ്

പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ മലങ്കര സന്ദര്‍ശനം ആരംഭിച്ചു ,ഉജ്ജ്വല വരവേല്‍പ്പ്

കൊച്ചി: ആകമാന സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ മലങ്കര സന്ദര്‍ശനത്തിനായി കൊച്ചിയിലത്തെി. രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിലത്തെിയ പാത്രിയാര്‍ക്കീസിനെ ശ്രേഷ്ഠ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.cm pathri

വൈകുന്നേരം അഞ്ചിന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടക്കുന്ന സഭാ സുന്നഹദോസില്‍ അധ്യക്ഷത വഹിക്കും. നാളെ രാവിലെ എട്ടിന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് അരീപറമ്പ് സെന്റ് മേരീസ്, വെള്ളൂര്‍ സെന്റ് സൈമണ്‍സ്, വടവാതൂര്‍ മാര്‍ അപ്രേം, തൃക്കോതമംഗലം സെന്റ് മേരീസ്, നാലുന്നാക്കല്‍ സെന്റ് ആദായീസ്, പുതുപ്പള്ളി സെന്റ് ജോര്‍ജ് ഇടവകകള്‍ സന്ദര്‍ശിക്കും. വൈകുന്നേരം 4.30ന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ സ്വീകരണം. തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കും.

ഒമ്പതിന് രാവിലെ എട്ടിന് റാന്നി ഐത്തല സെന്റ് കുര്യാക്കോസ് പള്ളി കൂദാശ നിര്‍വഹിക്കും. വൈകുന്നേരം ക്‌നാനായ അതിഭദ്രാസനമായ ചിങ്ങവനം അഫ്രേം സെമിനാരിയില്‍ സ്വീകരണം. 10ന് രാവിലെ കോട്ടയം കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്‌സ് സെന്റര്‍ നിര്‍മിച്ച ചാപ്പലിന്റെ കൂദാശയില്‍ പങ്കെടുക്കും. വിവിധ ദേവാലയങ്ങളിലെ സന്ദര്‍ശനശേഷം പെരുമ്പാവൂരില്‍ പൗരസ്ത്യ സുവിശേഷ സമാജം ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെയും ബിഷപ്‌സ് ഹൗസിന്റെയും കൂദാശ നിര്‍വഹിക്കും.

11ന് രാവിലെ പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് പള്ളി കൂദാശ. തുടര്‍ന്ന് വടക്കന്‍ പറവൂര്‍ അബ്ദുല്‍ ജലീല്‍ ബാവയുടെയും കുന്നംകുളം ആര്‍ത്താറ്റ് സിംഹാസന പള്ളിയില്‍ സ്‌ളീബാ മാര്‍ ഒസ്താത്തിയോസ് ബാവയുടെയും കബറിടങ്ങളില്‍ സന്ദര്‍ശനം, വൈകുന്നേരം അങ്കമാലി സെന്റ് മേരീസ്, ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ്, തുരുത്തിപ്‌ളി സെന്റ് മേരീസ് ദേവാലയങ്ങളില്‍ സന്ദര്‍ശനം. 12ന് പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രലില്‍ കുര്‍ബാന. തുടര്‍ന്ന് ആരക്കുന്നം സെന്റ് ജോര്‍ജും പെരുമ്പള്ളി സിംഹാസന പള്ളിയും സന്ദര്‍ശിക്കും. ഉച്ചക്ക് 12ന് വെട്ടിക്കല്‍ സെമിനാരി സന്ദര്‍ശനം. 3.30ന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ നടക്കുന്ന സഭാ വര്‍ക്കിങ്, മാനേജിങ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 6.30ന് കണ്ടനാട് ശക്രള്ള മാര്‍ ബസേലിയോസ് ബാവയുടെ 250ാമത് ദുഖ്‌റോനയില്‍ സംബന്ധിക്കും. തുടര്‍ന്ന്, മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലിലും കടക്കനാട് അരമനയിലും എത്തും. 13ന് രാവിലെ ഏഴിന് കോതമംഗലം പള്ളിയില്‍ കുര്‍ബാന. 11.30ന് മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തുടര്‍ന്ന്, മഞ്ഞനിക്കര തുമ്പമണ്‍ ഭദ്രാസന സന്ദര്‍ശനം. വൈകുന്നേരം 4.30ന് മഞ്ഞനിക്കര ദയറായില്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ദുഖ്‌റോനയോടനുബന്ധിച്ച് നടക്കുന്ന തീര്‍ഥാടക സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.

Scroll To Top