Saturday December 03, 2016
Latest Updates

പരിപ്പുവടയും കട്ടന്‍ ചായയും പോയി; ഒന്നരക്കോടി മുടക്കി സി.പി.എം ഹൈടെക് ഓഫീസ് !

പരിപ്പുവടയും കട്ടന്‍ ചായയും പോയി; ഒന്നരക്കോടി മുടക്കി സി.പി.എം ഹൈടെക് ഓഫീസ് !

കണ്ണുര്‍: ഒന്നരക്കോടി രൂപ മുടക്കി നിര്‍മ്മിച്ച സി.പി.എം ഹൈടെക് ഓഫീസ് ഉത്ഘാടനത്തിന് ഒരുങ്ങി. കണ്ണൂര്‍ ജില്ലയില്‍ ശ്രീകണ്ഠപുരം ഏരിയാ കമ്മറ്റിക്ക് വേണ്ടി നിര്‍മ്മിച്ചതാണ് ഈ മൂന്ന് നില കെട്ടിടം. മൂന്നാം നിലയിലെ ഹാള്‍ ഒഴികെ ബാക്കിയെല്ലാം വിലകൂടിയ ടൈല്‍സ് പാകിയിരിക്കയാണ്. 

cpകൂടാതെ ലിഫ്റ്റ് സൌകര്യവുമുണ്ട്. ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ഒന്നരക്കോടി രൂപ ചെലവായെങ്കിലും പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് സമാഹരിച്ചത് അരക്കോടി രൂപ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്വകാര്യ വ്യക്തിയുടെ ഷോപ്പിംഗ് മാളിന് വഴി മുടക്കി നിന്ന 13 സെന്റിലെ പഴയ ഏരിയാ കമ്മറ്റി ഓഫീസ് നല്‍കിയതിലൂടെ 95 ലക്ഷവും 15 സെന്റ് സ്ഥലവും സി.പി.എം ഏരിയാ കമ്മറ്റിക്ക് ലഭിക്കുകയായിരുന്നു. 

പഴയ ഓഫീസിന്റെ തൊട്ടടുത്ത് തന്നെ സ്വകാര്യ വ്യക്തി നല്‍കിയ 15 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം ഉയര്‍ന്നിരിക്കുന്നത്. സ്ഥല കൈമാറ്റം വിവാദമായതോടെ സി.പി.എം ജില്ലാ സംസ്ഥാന ഘടകങ്ങള്‍ പരിശോധന നടത്തിയതിനുശേഷമായിരുന്നു കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. വിവാദങ്ങള്‍ ഇല്ലാതിരിക്കാനും പാര്‍ട്ടി അംഗങ്ങള്‍ക്ക് ഓഫീസുമായി വൈകാരിക ബന്ധമുണ്ടാകാനും ഓരോ അംഗങ്ങളില്‍ നിന്നും 500 രൂപായും പാര്‍ട്ടി മുഖാന്തിരം ജോലി ലഭിച്ചവരില്‍ നിന്ന് കഴിവ് അനുസരിച്ച് ഫണ്ട് പിരിച്ചുമാണ് ഈ ഹൈടെക് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഇത്ര ചെലവിട്ട് പാര്‍ട്ടിക്ക് ഒരു ഓഫീസ് വേണമോയെന്ന് ചില അണികളെങ്കിലും സംശയം ഉന്നയിക്കുന്നുണ്ടെന്നാണ് വിവരം. പ്രസ്തുത ഹൈടെക് ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനം 19 ന് കൃഷ്ണപിള്ള ദിനത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍വ്വഹിക്കും.

Scroll To Top