Thursday December 08, 2016
Latest Updates

പരിപാലിയ്ക്കാന്‍ നഴ്‌സുമാരില്ല,സര്‍ജറികള്‍ മാറ്റിവെച്ചു 

പരിപാലിയ്ക്കാന്‍ നഴ്‌സുമാരില്ല,സര്‍ജറികള്‍ മാറ്റിവെച്ചു 

ഡബ്ലിന്‍:ട്രോളികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം കൂടിയതോടെ രാജ്യത്തെ ഒട്ടേറെ ആശുപത്രികളില്‍ ഇന്ന് നിശ്ചയിച്ചിരുന്ന സര്‍ജറികള്‍ മാറ്റി വെച്ചു.അടിയന്തര സ്വഭാവം ഇല്ലാത്ത സര്‍ജറികള്‍ ഇന്ന് നടത്തുന്നതല്ലെന്ന് വിവിധ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനുകള്‍ അറിയിച്ചു.

ബൂമോണ്ട് ആശുപത്രി,മാറ്റര്‍ ഹോസ്പിറ്റല്‍,കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി,എന്നിവിടങ്ങളിലടക്കമാണിത്.കഴിഞ്ഞ ഒരാഴ്ച്ചയില്‍ അഡ്മിറ്റായ രോഗികളുടെ എണ്ണം മുംബെന്നത്തതിനെക്കാള്‍ കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.നഴ്‌സുമരടക്കമുള്ള ആവശ്യത്തിനു സ്റ്റാഫ് ലഭ്യമല്ലത്തതാണ് സര്‍ജ്ജറികള്‍ മാറ്റി വെയ്ക്കാന്‍ കാരണമായി പറയുന്നത് 

Scroll To Top