Tuesday December 06, 2016
Latest Updates

പരാജയങ്ങളില്‍ നട്ടെല്ലൊടിഞ്ഞ് കോണ്‍ഗ്രസ്; പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നു

പരാജയങ്ങളില്‍ നട്ടെല്ലൊടിഞ്ഞ് കോണ്‍ഗ്രസ്; പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പ് മുതല്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങി നട്ടെല്ലൊടിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടി പുനഃസംഘടനയക്ക് തയ്യാറെടുക്കുന്നു. ലോകസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ജാര്‍ഖണ്ഡില്‍ 14 സീറ്റ് ഉണ്ടായിരുന്നത് ആറായി ചുരുങ്ങി. ജമ്മുവില്‍ 17 സീറ്റ് ഉണ്ടായിരുന്നത് 12 ആയി ചുരുങ്ങി. പരാജയങ്ങള്‍ ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി തിരിച്ച് വരാനാകാത്ത വിധം പിന്തള്ളപ്പെട്ടു പോകുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ അഴിച്ചു പണി വേണമെന്ന ആവശ്യം ശക്തമായത്.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ഹരിയാന, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ പിന്തള്ളപ്പെട്ടു. ഈ സാഹചര്യത്തില്‍ നേതൃമാറ്റത്തിനായി മുറവിളി ഉയര്‍ന്നേക്കും. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യമുയരും. പ്രിയങ്ക ഗാന്ധി നേതൃനിരയിലേക്ക് വരണമെന്ന ആവശ്യവും ശക്തിയാര്‍ജിക്കും.

Scroll To Top