Saturday December 03, 2016
Latest Updates

പരാജയം സമ്മതിച്ച് എന്ടാ കെന്നി,ലേബര്‍ പാര്‍ട്ടിയെ വോട്ടര്‍മാര്‍ തള്ളി :സിന്‍ ഫിന്‍ ഉജ്ജ്വല വിജയത്തിലേയ്ക്ക് 

പരാജയം സമ്മതിച്ച് എന്ടാ കെന്നി,ലേബര്‍ പാര്‍ട്ടിയെ വോട്ടര്‍മാര്‍ തള്ളി :സിന്‍ ഫിന്‍ ഉജ്ജ്വല വിജയത്തിലേയ്ക്ക് 

കക്ഷിനില (രാവിലെ 7 മണിവരെ)

ആകെ ലോക്കല്‍ കൌണ്‍സില്‍ സീറ്റുകള്‍  : 949

ഫലം പ്രഖ്യാപിച്ചത് :292 

ഫിന ഫാള്‍ :81 
സിന്‍ ഫിന്‍ :77 
ഫിന ഗേല്‍ :47 
ലേബര്‍ പാര്‍ട്ടി :11 
മറ്റുള്ളവര്‍ :76 

ഡബ്ലിന്‍: പ്രോപ്പര്‍ട്ടി ടാക്‌സും,വാട്ടര്‍ ചാര്‍ജും അടക്കമുള്ള ജനവിരുദ്ധപദ്ധതികളുമായി വന്ന എന്ടാ കെന്നി സര്‍ക്കാരിനെതിരെ ഐറിഷ് ജനതയുടെ യുദ്ധപ്രഖ്യാപനമായി ലോക്കല്‍, യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍. ഭരണകക്ഷിയ്ക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന പല കൌണ്ടികളിലും ,ഡബ്ലിനും ഗാല്‍വേയും അടക്കമുള്ള സിറ്റികളും അവരെ കൈവിടുന്ന കാഴ്ച്ചയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്നത്.


ഫിനഗേലിനെയും ലേബര്‍ പാര്‍ട്ടിയേയും ബഹുദൂരം പിന്നിലാക്കി ചെറു കക്ഷികള്‍ നേട്ടം കൊയ്യുന്ന കാഴ്ചയാണ് ഇന്നലെ നടന്ന വോട്ടെണ്ണലില്‍ കണ്ടത്. സിന്‍ ഫിന്‍
ഉള്‍പ്പെടെയുള്ള ചെറുകക്ഷികളും സ്വതന്ത്രന്മാരും ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയം നേടി. അവസാന ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ 949 സീറ്റുകളില്‍ 292 
സീറ്റുകളും ഫില്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചതല്ലെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പ്രതികരിച്ചു. ഭരണ മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് ഇന്നലെ മോശം ദിവസമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിന്‍ ഫിന്‍ പാര്‍ട്ടിയാണ് അപ്രതീക്ഷിത നേട്ടം കൊയ്തത്. 

ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം സിന്‍ ഫിന്‍ പാര്‍ട്ടി 77 സീറ്റും ഫിയാന ഫെയ്ല്‍ 81 സീറ്റും നേടി. ഫിനാഗല്‍ 47 സീറ്റും സ്വതന്ത്രന്മാരും മറ്റുള്ളവരും കൂടി 76 സീറ്റ് നേടി. എന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് വെറും 11 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

സിന്‍ ഫിന്‍, ഫിയാന ഫെയ്ല്‍ എന്നീ പാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റമാണ് സൃഷ്ടിച്ചത്. തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് ഊര്‍ജമേകുന്നതായി ഫിയാന ഫെയ്ല്‍
നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് വരെ പ്രതീക്ഷിക്കുന്നതായി സിന്‍ ഫിന്‍ നേതാവ് മേരി ലോ മക് ഡോണാള്‍ഡ് പറഞ്ഞു.

യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന സിന്‍ ഫിന്റെ ലിന്‍ ബോയ്‌ലിന്‍, ഫൈന്‍ ഗേലിന്റെ ബ്രിയാന്‍ ഹേയ്‌സ്, ഗ്രീന്‍ പാര്‍ട്ടിയുടെ എമോണ്‍ റയാന്‍, ഫിയാന
ഫാളിന്റെ മേരി ഫിറ്റ്‌സ്പാട്രിക്, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പോള്‍ മര്‍ഫി,ലേബറിന്റെ എമര്‍ കൊസ്‌റ്റെലോ, തുടങ്ങിയ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ വിജയം പ്രതീക്ഷിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളാണ്.

മിഡ്‌ലാന്‍ഡ്‌സ് നോര്‍ത്ത് വെസ്റ്റ് യൂറോപ്യന്‍ മണ്ഡലത്തില്‍ ലൂക്ക് മിംഗ് ഫ്‌ലാനാഗനും അയര്‍ലണ്ട് സൌത്ത് യൂറോപ്യന്‍ മണ്ഡലത്തില്‍ ബ്രിയാന്‍ ക്രൊവ്‌ലിയും
വിജയിക്കുമെന്ന്കണക്കുകള്‍ സൂചിപ്പിക്കുന്നു. 

Scroll To Top