Friday December 09, 2016
Latest Updates

പരാജയം പരിശോധിക്കണമെന്ന് ഡീന്‍ കുര്യാക്കോസ്; ചീഫ് വിപ്പിന്റെയും ആന്റണി രാജുവിന്റെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശനം

പരാജയം പരിശോധിക്കണമെന്ന് ഡീന്‍ കുര്യാക്കോസ്; ചീഫ് വിപ്പിന്റെയും ആന്റണി രാജുവിന്റെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശനം

ഇടുക്കി: ഇടുക്കിയിലെ പരാജയ കാരണം പാര്‍ട്ടി നേതൃത്വം പരിശോദിക്കണമെന്ന് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. കേരള കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം. ചീഫ് വിപ്പ് പിസി ജോര്‍ജ്, കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു എന്നുവരുടെ നിലപാടുകള്‍ പരാജയ കാരണമായോയെന്ന് പരിശോധിക്കണമെന്ന് ഡീന്‍ ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് വോട്ട് മറിച്ചിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പ്രസ്ഥാവിച്ചതിന് പിന്നാലെയാണ്  കേരള കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് ഡീന്‍ രംഗത്ത് വന്നത്. അതിനിടെ ഇടുക്കിയിലെ തോല്‍വിയെച്ചൊല്ലി കോണ്‍ഗ്രസിനുള്ളിലും  പൊട്ടിത്തെറി രൂക്ഷമാകുകയാണ്. തൊടുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസിന്റേയും ഇ.എം അഗസ്തിയുടേയും കോലം കത്തിച്ചു.

ഇരുവരും ഡീന്‍ കുര്യാക്കോസിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. തൊടുപുഴയില്‍ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി പി.ജെ ജോസഫ്, ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ,സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.

Scroll To Top