Sunday December 04, 2016
Latest Updates

പരാക്രമം സ്ത്രീകളോട് …

പരാക്രമം സ്ത്രീകളോട് …

ഡബ്ലിന്‍ ബസില്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. കില്‍മെയ്ന്‍ഹാം വില്ലേജിനു സമീപം ഡബ്ലിന്‍ ബസിന്റെ നാല്‍പ്പതാം ബസില്‍ വച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ജൂലൈ 23 നു രാത്രി 10.15 ഓടെ ആയിരുന്നു ആക്രമണം. ബസിന്റെ അപ്പര്‍ ഡെസ്‌കില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നീല ടി ഷര്‍ട്ട് ധരിച്ച ഒരു യുവാവാണ് യുവതിയെ ആക്രമിച്ചത്. ഇരുവരും എന്തോ സംസാരിക്കുന്നതും പെട്ടന്ന് പ്രകോപിതനായ യുവാവ്, യുവതിയുടെ മുഖത്ത് ക്രൂരമായി ഇരിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. 

ആക്രമണം ഉണ്ടായ ഉടന്‍ ബസ് നിര്‍ത്തി എമര്‍ജന്‍സി സര്‍വീസിനെ വിവരം അറിയിക്കുകയും ആംബുലന്‍സ് വരുത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി ഗാര്‍ഡ, ഡബ്ലിന്‍ ബസ് അധികൃതരില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഇടപെട്ട് അക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു യുവാവിനും പരുക്കേറ്റിട്ടുണ്ട്. സംഭവ സമയത്ത് ബസില്‍ പതിനെട്ടോളം യാത്രക്കാരുണ്ടായിരുന്നു. അക്രമിയെ തിരിച്ചറിയാന്‍ കഴിയുന്ന ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ ഗാര്‍ഡയ്ക്ക് വിവരം നല്‍കണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടു. 

Scroll To Top