Saturday December 03, 2016
Latest Updates

പരസ്യ ഡിസ്‌പ്ലേകളുമായി ഇന്‍സ്റ്റഗ്രം

പരസ്യ ഡിസ്‌പ്ലേകളുമായി ഇന്‍സ്റ്റഗ്രം

ഒടുവില്‍ ഇന്‍സ്റ്റഗ്രം പരസ്യങ്ങളും പ്രദര്‍ശിപ്പിച്ചുതുടങ്ങി. കഴിഞ്ഞദിവസം മുതലാണ് ഫോട്ടോഷെയറിംഗ് സര്‍വ്വീസറായ ഇന്‍സ്റ്റഗ്രം പരസ്യങ്ങള്‍ കൂടി ഉല്‍പ്പെടുത്തിത്തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഒപ്പിട്ട ബില്ല്യന്‍ ഡോളര്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ ഇത്തരത്തിലൊരു മുന്നേറ്റത്തിനൊരുങ്ങിയത്. ഇന്‍സ്റ്റഗ്രം പ്രസിദ്ധീകരിച്ച ആദ്യ പരസ്യം മൈക്കല്‍ കോര്‍സ് ലേഡീസ് വാച്ചുകളുടേതാണ്. മനോഹരമായി അലങ്കരിച്ച ടേബിളില്‍ വച്ചിരിക്കുന്ന ആകര്‍ഷണീയമായ വാച്ചിന്റെ പടമാണ് ഇവര്‍ ആദ്യം ഡിസ്‌പ്ലേ ചെയതത്. ‘പാംപേര്‍ഡ് ഇന്‍ പാരിസ്’ എന്ന തലവാചകവും കൊടുത്തിരുന്നു.
മൈക്കല്‍ കോര്‍സ് ആണ് തങ്ങള്‍ക്ക് ആദ്യ പരസ്യം നല്‍കിയതെന്നും അതിനാലാണ് അത് തുടക്കത്തില്‍ ഡിസ്‌പ്ലേ ചെയതതെന്നും ഇന്‍സ്റ്റഗ്രം അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
181,000ത്തില്‍ പരം ലൈക്കുകള്‍ ഇന്നരാത്രി തന്നെ ഈ ചിത്രം നേടിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ചില എതിരഭിപ്രായങ്ങളും ഇന്‍സ്റ്റഗ്രം ഉപഭോക്താക്കളില്‍ നിന്നും ഉണ്ടായിട്ടുമുണ്ട്.
150മില്ല്യണ്‍ സ്ഥിര ഉപഭോക്താക്കളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രമിനുള്ളതെന്ന് ഫേസ്ബുക്ക് എക്‌സിക്യുട്ടിവ് ഇന്നലെ അറിയിച്ചിരുന്നു.
അഡിഡാസ്, ലെക്‌സസ്, പെയ്പല്‍, ബര്‍ബറി, ബെന്‍ ആന്‍ഡ് ജെറിസ് ഐസ്‌ക്രീം എന്നീ കമ്പനികളുടെ പരസ്യങ്ങളാണ് തുടക്കത്തിവല്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇന്‍സ്റ്റഗ്രം അറിയിക്കുന്നുണ്ട്.
എന്നാല്‍ ചെറുപ്പക്കാര്‍ക്ക് സോഷ്യല്‍ മീഡിയകളോടുള്ള ഇഷ്ടം കുറഞ്ഞുതുടങ്ങിയതായി ഫേസ്ബുക്ക് പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലുള്ളതിവനേക്കാള്‍ കുറഞ്ഞ വരവാണ് ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് ലഭിച്ചിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ മാത്രമാണ് മാറ്റമില്ലാതിരിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top