Sunday December 04, 2016
Latest Updates

പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; അവസാനം വോഡഫോണിനെതിരെ നടപടിയ്ക്ക് തുടക്കം 

പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു; അവസാനം വോഡഫോണിനെതിരെ നടപടിയ്ക്ക് തുടക്കം 

ഡബ്ലിന്‍: സ്ഥിരമായി നൂറുകണക്കിന് ഉപഭോക്താക്കളെ കബളിപ്പിച്ച് കൊണ്ടിരുന്ന വോഡഫോണിന്എതിരെ അയര്‍ലണ്ടിലെ പരസ്യ വാച്ച്‌ഡോഗ് രംഗത്തെത്തി.സൗജന്യ പരസ്യത്തിന്റെ പേരില്‍ വോഡഫോണ്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണു ആരോപണം. വോഡഫോണിന്റെ ഫ്രീ ഫോണ്‍ കോണ്‍ട്രാക്ടിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ ഓഫറിന്റെ നിബന്ധനകള്‍ കൃത്യമായി വെബ്‌സൈറ്റില്‍ പരസ്യം ചെയ്യാതെ വോഡഫോണ്‍ ഉപഭോക്താക്കളെ പറ്റിക്കുന്നു എന്നാണു ആരോപണം. 

ഫ്രീ ഫോണ്‍ ഓഫര്‍ ലഭിക്കുന്നതിനുള്ള റെഡ് പ്രൈസ് പ്ലാന്‍ എടുക്കുന്ന ഉപഭോക്താക്കളോട് ആ കോണ്‍ട്രാക്റ്റ് 24 മാസം വരെ നീണ്ടു നില്‍ക്കുന്നതാണെന്ന് വോഡഫോണ്‍ വ്യക്തമാക്കുന്നില്ല എന്നാണു ആരോപണം. 

ഇക്കാര്യം മറച്ച് വച്ചാണ് വോഡഫോണ്‍ വെബ്‌സൈറ്റില്‍ പരസ്യം ചെയ്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു ഉപഭോക്താവ് അഡ്‌വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിനാണ് അതോറിറ്റി നടപടി കര്‍ശനമാക്കിയത്.

സമാന രീതിയിലുള്ള തട്ടിപ്പ് പരസ്യം വര്‍ഷങ്ങളായി നടത്തുന്ന കമ്പനിയാണ് ഇവര്‍.കമ്പനിയില്‍ നിന്നും ഫോണ്‍ വാങ്ങി കാലാവധി കഴിഞ്ഞാലും മറ്റൊരു കമ്പനിയുടെ സേവനത്തിലേയ്ക്ക് മാറ്റാന്‍ കഴിയാതെ കുടുക്കില്‍ പെട്ടവരില്‍ നൂറു കണക്കിന് മലയാളികളും ഉണ്ട്.ഒരവസരത്തില്‍ വോഡഫോണിന്റെ കസ്റ്റമര്‍ സര്‍വീസ് ഇത്തരം അപേക്ഷകരുടെ പരാതി സ്വീകരിക്കുന്നു പോലുമില്ലായിരുന്നു.


അതേസമയം ഫ്രീ ഫോണിന്റെ കോണ്‍ട്രാക്റ്റ് കാലാവധി 24 മാസം വരെ ആയിരിക്കുമെന്നുള്ള നിബന്ധന ഉള്‍പ്പെടെ മുഴുവന്‍ നിബന്ധനകളും വ്യവസ്ഥകളും വെബ്‌സൈറ്റില്‍ പരസ്യം ചെയ്തിട്ടുണ്ടെന്നാണ് വോഡഫോണ്‍ അധികൃതരുടെ വാദം. എന്നാല്‍ വെബ്‌സൈറ്റില്‍ നിന്ന് സേവന വ്യവസ്ഥകളും നിബന്ധനകളും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു അതോറിറ്റി വ്യക്തമാക്കി. 

വോഡഫോണിനെ കൂടാതെ സൂപ്പര്‍ വാല്യൂ ഷോപ്പിനെതിരെയും ഒരു ഡേറ്റിംഗ് വെബ്‌സൈറ്റിനെതിരെയും അഡ്‌വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിക്ക് പരാതി ലഭിച്ചിട്ടുണ്ട്. സൗജന്യ മെമ്പര്‍ഷിപ്പ് എന്ന പരസ്യം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിച്ച ശേഷം മെമ്പര്‍ഷിപ്പ് തുടരാന്‍ പണം ആവശ്യപ്പെടുന്നു എന്നാണു ഡേറ്റിംഗ് വെബ്‌സൈറ്റിനെതിരെയുള്ള പരാതി. കേവലം ഒരു സെന്റ് വിലക്കുറവില്‍ വില്‍ക്കുന്ന വൈന് പകുതി വില എന്ന പരസ്യം ചെയ്യുന്നു എന്നാണ് സൂപ്പര്‍ വാല്യുവിനെതിരായ ആരോപണം

Scroll To Top