Thursday December 08, 2016
Latest Updates

 പബ്ബുകളില്‍ മദ്യം വിളമ്പാന്‍ നാട്ടുകാര്‍ മതിയെന്ന് ഉടമ

 പബ്ബുകളില്‍ മദ്യം വിളമ്പാന്‍ നാട്ടുകാര്‍ മതിയെന്ന് ഉടമ

Kierans_Irish_Pub_big_bigഡബ്ലിന്‍: അയര്‍ലണ്ടിലെ പബ്ബുകളിലും സ്വദേശിവല്‍ക്കരണം!.പബ്ബുകളില്‍ മദ്യം വിളമ്പാന്‍ അയര്‍ലണ്ടുകാര്‍ തന്നെ മതിയെന്ന് പ്രമുഖ പബ്ബ്. പ്രമുഖ മദ്യവ്യാപാരിയായ ചാര്‍ളി ച്വോക്കിന്റെ ഉടമസ്ഥതയിലുള്ള പബ്ബ് ആണ് മദ്യവ്യാപാരത്തിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയത്. മദ്യം വിളമ്പുന്ന ജീവനക്കാര്‍ ഐറിഷ് പൌരന്മാര്‍ തന്നെയായാല്‍ കൂടുതല്‍ ഉപഭോക്താക്കളെ പബ്ബിലേക്ക് ആകര്‍ഷി ക്കാന്‍ കഴിയുമെന്നാണ് പബ്ബ് ഉടമയുടെ ന്യായവാദം. 

അയര്‍ലണ്ടിലേക്ക് വിദേശ സഞ്ചാരികള്‍ എത്തുന്നതിന്റെ പ്രധാന കാരണം ഇവിടുത്തെ പബ്ബുകളാണ്. വിദേശ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തിത്വമുള്ളത് ഐറിഷ് പൌരന്‍മാര്‍ക്കാണെന്നും ഈ പബ്ബ് ഉടമ വാദിക്കുന്നു. തങ്ങള്‍ വില്‍ക്കുന്ന മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം കൂടാതെ ജീവനക്കാരുടെ പെരുമാറ്റം കൂടിയാണ് സാമ്പത്തിക മാന്ദ്യത്തിനിടയിലും പിടിച്ച് നില്‍ക്കാന്‍ സഹായകമായതെന്ന് പബ്ബ് ഉടമ അവകാശപ്പെടുന്നു. അയര്‍ലണ്ടിലെ 9 ഓളം പബ്ബുകളിലായി 400 ജീവനക്കാരുണ്ട് ഇദ്ദേഹത്തിന്റെ പബ്ബില്‍

Scroll To Top