Sunday December 04, 2016
Latest Updates

പന്നിയിറച്ചിയുടെ പേരിലും കബളിപ്പിക്കല്‍ :ആര്‍ക്കറിയാം ഈ ശുദ്ധ ഐറിഷ് ഉല്‍പ്പന്നങ്ങളുടെ മികവ് ?

പന്നിയിറച്ചിയുടെ പേരിലും കബളിപ്പിക്കല്‍ :ആര്‍ക്കറിയാം ഈ ശുദ്ധ ഐറിഷ് ഉല്‍പ്പന്നങ്ങളുടെ മികവ് ?

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ പന്നിയിറച്ചികളില്‍ ഭൂരിഭാഗവും പുറംരാജ്യങ്ങളില്‍ നിന്നും ഇറക്കുമതിചെയതതെന്ന് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ .
അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഡിഎന്‍എ ടെസ്റ്റിലാണ് അയര്‍ലണ്ടില്‍ വില്‍പ്പന നടത്തുന്ന പകുതിയിലേറെ പന്നിയിറച്ചിയും വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് തെളിഞ്ഞത്. ഐറിഷ് പന്നി മാംസം എന്ന പേരില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് ഐറിഷ് ഫാമേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
ഐറിഷ് പന്നിയിറച്ചി വ്യാപാരികളുടെ പിന്തുണയും ഇതിനുണ്ടെന്ന് അസോസിയേഷന്‍ പറയുന്നു.
300ഓളം സാമ്പിളുകളാണ് ഡിഎന്‍എ ടെസ്റ്റിനായി ഐഡന്റിജെനിലേക്ക് അയച്ചുകടുത്തത്. അതില്‍ 52ശതമാനത്തോളവും അയര്‍ലണ്ടില്‍ ഉത്പാദിപ്പിച്ചതല്ലെന്നാണ് ഐഎഫ്എ കണ്ടെത്തിയത്.
എന്നാല്‍ ഐറിഷ് ഉത്പന്നം എന്ന പേരിലാണ് പല വ്യാപാരികളും ഇത് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തുന്നതെന്ന് ഐഎഫ്എ കണ്ടെത്തിയിരിക്കുന്നു.
ഇതുപോലെ പല ഉല്‍പ്പന്നങ്ങളും ഐറിഷ് എന്ന പേരിലാണ് വില്‍പ്പന നടത്തുന്നതെങ്കിലും ഇത്തരം ഭൂരിഭാഗം സാധനങ്ങളും പുറത്തുനിന്നും ഇറക്കുമതി ചെയ്തിട്ടുള്ളതാണ്. അയര്‍ലണ്ടിലെ പ്രധാന റീടെയ്‌ലര്‍മാരില്‍ ഒന്നായ ഡണ്‍സ് സ്‌റ്റോര്‍ നടത്തിയ അന്വേഷണത്തില്‍ അവരുടെ സെന്റ് ബര്‍നാഡ് ബ്രാന്റ് വളരെ കഴിവുകുറഞ്ഞരീതിയിലുള്ള ടെസ്റ്റ് റിസല്‍ട്ടാണ് കാഴ്ച്ചവച്ചത്. അതിന്റെ പാതിയോളം സാമ്പിളുകള്‍ മാത്രമാണ് ഐറിഷ് ഉത്പന്നമായി ഉണ്ടായിരുന്നത്.
വില്‍പ്പനക്കാരന് അറിയിപ്പുനല്‍കാന്‍ കാംപെയിന്‍ സഹായകമായിട്ടുണ്ടെന്ന് ഐഎഫ്എയുടെ പന്നിപന്നിയിറച്ചി വിഭാഗം ചെയര്‍മാന്‍ പാറ്റ് ഒ’ഫ്‌ലാഹെര്‍ടി പറഞ്ഞു.
ഐറിഷ് പ്രൊഡക്റ്റുകളുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ വില്‍പ്പനക്കാരനെ ബോധവത്കരിക്കുകയാണ് കാംപെയിന്‍ വഴി സാധിച്ചതെന്നും ഒ’ഫ്‌ലാഹെര്‍ടി കൂട്ടിച്ചേര്‍ത

Scroll To Top