Friday December 09, 2016
Latest Updates

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കത്തോലിക്ക വൈദികനെ അമേരിക്ക നാടുകടത്തി

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കത്തോലിക്ക വൈദികനെ അമേരിക്ക നാടുകടത്തി

വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കത്തോലിക്കാ പുരോഹിതനെ അമേരിക്ക നാടുകടത്തി. ഇന്ത്യക്കാരനായ പുരോഹിതനെയാണ് നാട് കടത്തിയത്. മിന്നിസോട്ടയിലെ പള്ളിവികാരിയായ ലിയോ ചാള്‍സ് കൊപ്പാളയെയാണ് നാടുകടത്തിയത്.  യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ ലിയോ ചാള്‍സിനെ ഡല്‍ഹിയിലെത്തിച്ചു.

പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂണ്‍ എട്ടിനാണ് മിനിസോട്ടയിലെ ബ്ലൂഎത്തില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ ലിയോയ്ക്ക്  31 ദിവസത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ കാലാവധി കഴിഞ്ഞ ഉടന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ലിയോയെ നാട് കടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Scroll To Top