Saturday December 03, 2016
Latest Updates

പനി ചെറുക്കുന്ന ജാക്കറ്റ് കണ്ടെത്തിയെന്ന് ഇന്ത്യന്‍ ഗവേഷകര്‍

പനി ചെറുക്കുന്ന ജാക്കറ്റ് കണ്ടെത്തിയെന്ന് ഇന്ത്യന്‍ ഗവേഷകര്‍

പനി വന്നാല്‍ സാധാരണയായി നാം മരുന്ന് കഴിക്കുകയാണ് പതിവ്. എന്നാല്‍ ഇനി പനിയെ ചെറുക്കാന്‍ പ്രത്യേക തരാം ജാക്കറ്റ് ധരിച്ചാല്‍ മതിയെന്ന് ഗവേഷകര്‍. ചത്തീസ്ഗഡിലെ ഭിലായിലെ ശ്രീ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ പ്രഫസറായ പങ്കജ് അഗര്‍വാളാണ് പനിയെ പ്രതിരോധിക്കാന്‍ കഴിയുന്ന ജാക്കറ്റ് വികസിപ്പിച്ചുവെന്ന് അവകാശവാദവുമായി രംഗത്ത് വന്നത്.

മൂന്ന് വിദ്യാര്‍ത്ഥികളുടെ കൂടി സഹായത്തോടെയാണ് അഗര്‍വാള്‍ ഈ ജാക്കറ്റ് വികസിപ്പിച്ചത്. എയര്‍ കണ്ടീഷണറിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഈ ജാക്കറ്റ് ധരിക്കുന്ന ആളുടെ ശരീര ഊഷ്മാവ് സാധാരണ നിലയില്‍ നിലനിര്‍ത്തുന്നതിനായി കംപ്രസറും കണ്ടെന്‍സറും ഘടിപ്പിച്ചിട്ടുണ്ട്. ഇതിലേക്ക് പൊള്ളയായ ചെമ്പ് കോയിലും ഘടിപ്പിച്ചിരിക്കുന്നു. ജാക്കറ്റിന്റെ തണുപ്പിക്കല്‍ സംവിധാനം മൂലം മരുന്ന് കഴിക്കാതെ തന്നെ രോഗിയുടെ പനി മാറുമെന്നാണ് അഗര്‍വാളിന്റെ അവകാശവാദം.

Scroll To Top