Thursday December 08, 2016
Latest Updates

പദ്മപ്രിയ ഇന്ന് വിവാഹിതയാകുന്നു

പദ്മപ്രിയ ഇന്ന് വിവാഹിതയാകുന്നു

നടി പദ്മപ്രിയയ്ക്ക് ഇന്ന് വിവാഹം. ഇന്ന് മുംബൈയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം. വിവാഹ വാര്‍ത്ത താരം പുറത്തുവിട്ടിരുന്നില്ല. പ്രണയ വിവാഹമാണ്. ന്യൂയോര്‍ക്കില്‍ ഗവേഷണ കാലത്ത് കണ്ടെത്തിയ സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞന്‍ ഗുജറാത്ത് സ്വദേശി ജാസ്മിനാണ് വരന്‍. പോവര്‍ട്ടി ഇറാഡിക്കേഷന്‍ ലാബ് എന്ന എന്‍ജിഒ സംഘടനയില്‍ ജോലി ചെയ്യുകയാണ് ജാസ്മിന്‍.

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണം. പൊതു ഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് സിനിമയില്‍ നിന്ന് വിട്ടുനിന്ന പദ്മപ്രിയ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കെയാണ് വിവാഹം.

കാഴ്ച എന്ന മലയാളം ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പദ്മപ്രിയ തെലുങ്ക് , കന്നഡ, തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം നര്‍ത്തകിയും മോഡലുമായിരുന്നു. ആന്ധ്ര സ്വദേശിനിയാണ്.

Scroll To Top