Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും മദര്‍ തെരേസയ്ക്ക് ഒരു പിന്‍ഗാമി ! : പത്മശ്രീ നേടിയ ഇന്ത്യയിലെ കന്യാസ്ത്രിയ്ക്ക് ഐറിഷ് പ്രസിഡണ്ടിന്റെ വിശിഷ്ട സേവന പുരസ്‌കാരം

അയര്‍ലണ്ടില്‍ നിന്നും മദര്‍ തെരേസയ്ക്ക് ഒരു പിന്‍ഗാമി ! : പത്മശ്രീ നേടിയ ഇന്ത്യയിലെ കന്യാസ്ത്രിയ്ക്ക് ഐറിഷ് പ്രസിഡണ്ടിന്റെ വിശിഷ്ട സേവന പുരസ്‌കാരം

ഡബ്ലിന്‍:2013 ലെ ഐറിഷ് പ്രസിഡണ്ടിന്റെ വിശിഷ്ട സേവന പുരസ്‌കാരം ലഭിച്ചവരില്‍ ഇന്ത്യന്‍ പത്മശ്രീ പുരസ്‌കാര ജേതാവായ കന്യാസ്ത്രീയും.
2007ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളുടെ മികച്ച ബഹുമതികളില്‍ ഒന്നായ പത്മശ്രീ നല്‍കി ആദരിച്ച സിസ്റ്റര്‍ എം സിറില്‍ മൂണിയാണ് ഐറിഷ് പ്രസിഡണ്ടിന്റെ വിശിഷ്ട സേവന പുരസ്‌കാരത്തിന് അര്‍ഹയായത്.

തന്റെ 20ാം വയസ്സില്‍ മാതൃരാജ്യമായ അയര്‍ലണ്ടിലെ ബ്രേയില്‍ നിന്നും ലൊറേറ്റൊ സന്യാസിനി സഭയിലെ സിസ്റ്ററായ സിറില്‍ മൂണി ഇന്ത്യയിലേക്ക് വരികയായിരുന്നു. പഠനകാലം കഴിഞ്ഞ് സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ ഇറങ്ങിത്തിരിച്ച സിസ്റ്റര്‍ സിറില്‍ 1979ല്‍ കല്‍ക്കത്തയിലെ സെല്‍ദയിലെ ലൊറെറ്റൊ ഡെസ്‌കൂളിന്റെ പ്രിന്‍സിപ്പലായി.
padmasreeകല്‍ക്കത്തയിലെ തെരുവുകളില്‍ പട്ടിണിയും ദാരിദ്ര്യവുമായി കഷ്ടതയനുഭവിക്കുന്ന കുട്ടികളുടെ രക്ഷകയായാണ് ആദ്യം സിറില്‍ സിസ്റ്റര്‍ സമൂഹത്തിലേക്കിറങ്ങിയത്. ഇത്തരത്തില്‍ ഉള്ള കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാനുള്ള ശ്രമമായിരുന്നു പിന്നീട്.
ഇന്ത്യയിലുള്ള കല്‍ക്കത്തന്‍ തെരുവുകളില്‍ ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത 450,000 കുട്ടികളെ സംരക്ഷിക്കാന്‍ സിസ്റ്ററിനും സിസ്റ്ററിന്റെ കൂട്ടാളികള്‍ക്കും കഴിഞ്ഞിരിക്കുന്നു. 100ഓളം വളണ്ടിയര്‍മാരെയാണ് ഇതിനായി സിസ്റ്റര്‍ സിറില്‍ അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
1970കളില്‍ ദാരിദ്ര്യത്തിനെതിരെ റെയിന്‍ബോ സ്‌കൂള്‍ പ്രോഗ്രാം എന്ന പേരില്‍ ഒരു പദ്ധതിക്ക് അവര്‍ രൂപം നല്‍കി. വിദ്യാഭ്യാസത്തിലൂടെ കല്‍ക്കത്തയിലെ ദാരിദ്ര്യാവസ്ഥയ്ക്ക് മാറ്റം വരുത്താമെന്നായിരുന്നു സിസ്റ്ററുടെ കണക്കുകൂട്ടല്‍. ഇതുവഴിയാണ് പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും ഇവര്‍ക്കു കഴിഞ്ഞു.
ഇതു വഴി തെരുവില്‍ താമസിക്കുന്ന 1000ത്തില്‍പ്പരം പെണ്‍കുട്ടികള്‍ക്ക് ഭക്ഷണവും സുരക്ഷിതമായ താമസസൗകര്യവും ഒരുക്കാന്‍ സിസ്റ്ററിനു കഴിഞ്ഞു.calcutta
പാവപ്പെട്ടവരുടെ അമ്മയായ മദര്‍ തെരേസയ്ക്കുശേഷം വീണ്ടും ലൊറെറ്റൊ മഠത്തില്‍ നിന്നും കുട്ടികള്‍ക്കു തുണയായി ഒരമ്മയെക്കൂടി കല്‍ക്കത്തയ്ക്ക് ലഭിച്ചിരിക്കുകയാണ്. പുരസ്‌കാരങ്ങളും പ്രശസ്തിയും സിസ്റ്റര്‍ സിറിലിന് സാമൂഹിക പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുകയാണ് ചെയ്യുന്നത്.ഐറിഷ് പ്രസിഡന്ടിന്റെ അതി വിശിഷ്ഠ  പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്like-and-share

Scroll To Top