Thursday December 08, 2016
Latest Updates

‘പതുക്കെ’ വണ്ടി ഓടിക്കുക :ഇന്ന് നാഷണല്‍ സ്ലോഡൌണ്‍ ഡേ, ഓവര്‍ സ്പീഡിന് കടിഞ്ഞാണിടാന്‍ ഗാര്‍ഡ

‘പതുക്കെ’ വണ്ടി ഓടിക്കുക :ഇന്ന് നാഷണല്‍ സ്ലോഡൌണ്‍  ഡേ, ഓവര്‍ സ്പീഡിന് കടിഞ്ഞാണിടാന്‍ ഗാര്‍ഡ

ഡബ്ലിന്‍: ഓവര്‍ സ്പീഡുമായി ബന്ധപ്പെട്ട് 140,000ഓളം ചാര്‍ജ്ഡ് നോട്ടീസുകളാണ് ഗാര്‍ഡ കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇറക്കിയത്. ഇതില്‍ പതിനാലു ശതമാനത്തോളം അറിയിപ്പുകളും സ്പീഡ് ലിമിറ്റ് 30 കിലോമീറ്റര്‍ പെര്‍ അവര്‍ എന്ന് കാണിച്ചുകൊണ്ടുള്ളതായിരുന്നു. ചില കേസുകളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് കാണിച്ചത്.
ഓവര്‍സ്പീഡുകള്‍ നിരോധിത മേഖലകളില്‍ കൂടെ അമിതവേഗതയില്‍ വാഹനമോടിച്ചതിനാണ് പല വാഹന ഉടമകളും കുറ്റവാളികളായത്. ഇത്തരത്തിലുള്ള ഒരു കേസില്‍ 114 കിലോമീറ്റര്‍ സ്പീഡ് ലിമിറ്റ് പറഞ്ഞിരിക്കുന്ന നോര്‍ത്ത് ലോറയിലെ ബുകീനിലൂടെ 234 കിലോമീറ്റര്‍ വേഗതയിലാണ് ഒരാള്‍ വണ്ടിയോടിച്ചത്.
മറ്റൊരു കേസില്‍ 50 കിലോമീറ്റര്‍ വേഗത പറഞ്ഞിരിക്കുന്ന മേഖലയിലൂടെ 150 കിലോമീറ്റര്‍ വേഗതയിലാണ് െ്രെഡവര്‍ വണ്ടിയോടിച്ചത്. വെസ്റ്റ്മീത്തിലെ എന്‍4ല്‍ പറഞ്ഞിരിക്കുന്ന വേഗത 30 കിലോമീറ്റര്‍ ആണ് എന്നാല്‍ ഒരാള്‍ 133 കിലോമീറ്റര്‍ വേഗതയില്‍ വണ്ടിയോടിച്ചതിനാണ് ഇവിടെ പിടിയിലായത്.
ഇത്തരത്തിലുള്ള അമിതവേഗതയും ശ്രദ്ധയില്ലായ്മയും റോഡപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
ബാങ്ക് അവധി ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും വാഹനമോടിക്കുന്നവര്‍ വേഗത കുറച്ച് സഞ്ചരിക്കണമെന്ന് ഗാര്‍ഡയും റോഡ് സേഫ്റ്റി അതോറിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ ഇത്തരം അമിതവേഗക്കാരെ വലയിലാക്കാന്‍ ഗാര്‍ഡ ഇറങ്ങുകയാണ്.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ റോഡപകടങ്ങള്‍ വളരെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 അധിക ആക്‌സിഡന്റ് കേസുകളാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
2012ല്‍ 161 പേര്‍ക്കാണ് ഐറിഷ് റോഡുകളില്‍ ജീവന്‍ കളയേണ്ടിവന്നത്. എന്നാല്‍ ഇത്തവണ 153പേര്‍ സെപ്തംബര്‍ ആയപ്പോഴേക്കും കൊല്ലപ്പെട്ടിരിക്കുന്നു.
ഇത്തവണത്തെ കണക്കുകള്‍ കാണിക്കുന്നത് കൂടുതലും അപകടത്തിലായത് െ്രെഡവര്‍മാരും യാത്രക്കാരും മോട്ടോര്‍സൈക്കിള്‍കാരുമാണെന്നാണ്.
ഈ വര്‍ഷം വീണ്ടും റോഡപകടങ്ങള്‍ വര്‍ദ്ധിച്ചതില്‍ ഗതാഗത വകുപ്പ് മന്ത്രി ലിയോ വരദ്കര്‍ അതൃപ്തി രേഖപ്പെടുത്തി.
വെള്ളിയാഴ്ച്ചകളിലാണ് 20ശതമാനത്തോളം അപകടങ്ങളും നടന്നത്. ഉച്ച കഴിഞ്ഞ് 2മണിക്കും 6മണിക്കും ഇടയിലാണ് അപകടങ്ങളില്‍ അധികവും ഉണ്ടായിരിക്കുന്നത്.
ജനുവരി 1മുതല്‍ സെപ്തംബര്‍ 30വരെയുള്ള കാലയളവില്‍ 138,599 ചാര്‍ജ് നോട്ടീസുകളാണ് പുറപ്പെടുവിച്ചത്.
റോഡു നിയന്ത്രണങ്ങളും നിയമങ്ങളും തെറ്റിക്കുന്നവരെയും നിയമപരമായി നിര്‍ദ്ദേശിക്കുന്ന സ്പീഡ് ലിമിറ്റ് പാലിക്കാത്തവരെ തടയുകയാണ് ഒക്ടോബര്‍ 21മുതല്‍ നവംബര്‍ 3 വരെയുള്ള ചെക്കിംഗിന്റെ ലക്ഷ്യമെന്ന് ഗാര്‍ഡ നാഷണല്‍ ട്രാഫിക് ബ്യൂറോയിലെ ചീഫ് സൂപ്രണ്ട് മൈക്കല്‍ ഒ’സുള്ളിവന്‍ പറഞ്ഞു.
ഒക്ടോബര്‍ 25ന് രാവിലെ 7മണിമുതല്‍ 26ന് രാവിലെ ഏഴുമണിവരെ നാഷണല്‍ സ്ലോ ഡേ ആയി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അമിതവേഗത ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനാണ് ഉദ്ദേശിക്കുന്നത്.
രാജ്യത്ത് അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതില്‍ ഇത്തരം അമിതവേഗത കാരണമാവുമെന്ന് റോഡ്‌സേഫ്റ്റി അതോറിറ്റി സിഇഒ ജോണ്‍ കോളിഫീല്‍ഡ് പറഞ്ഞു.

Scroll To Top