Thursday December 08, 2016
Latest Updates

പതിനൊന്നുകാരന് അമിതശരീരഭാരം: മാതാപിതാക്കള്‍ അറസ്റ്റില്‍ 

പതിനൊന്നുകാരന് അമിതശരീരഭാരം: മാതാപിതാക്കള്‍ അറസ്റ്റില്‍ 

ഡബ്ലിന്‍: പതിനൊന്നുകാരന് അമിതമായി ശരീര ഭാരം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അറസ്റ്റില്‍. നോര്‍ഫോക്കിലെ കിങ്ങ്‌സ് ലൈനില്‍ നിന്നുള്ള ദമ്പതികളാണ് അറസ്റ്റിലായത്. ഇവരുടെ പതിനൊന്ന് വയസുള്ള മകന് 15 സ്റ്റോണ്‍ അഥവാ 95 കിലോ ആയി ശരീര ഭാരം വര്‍ദ്ധിച്ചു. 5 അടി ഉയരമുള്ള ഈ പതിനൊന്നുകാരന്റെ ബോഡി മാസ് ഇന്‍ഡക്‌സ് 41.8 ആണ്. സാധാരാണ ഒരു പതിനൊന്നു വയസുകാരന് ഉണ്ടാകേണ്ടതിന്റെ ഇരട്ടിയാണ് ഈ ബോഡി മാസ് ഇന്‍ഡക്‌സ്. 

ഇതേതുടര്‍ന്ന് കുട്ടിയെ നോക്കുന്നതില്‍ അശ്രദ്ധ കാണിച്ചു എന്നാരോപിച്ചാണ് ഈ ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സോഷ്യല്‍ സര്‍വീസ് വകുപ്പ് ഇടപെട്ടതും കുട്ടിയുടെ മാതാപിതാക്കള്‍ അറസ്റ്റിലായതും. അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ജനിതക വൈകല്യം മൂലമാകാം കുട്ടി അമിതമായി വന്ന വയ്ക്കുന്നതെന്ന നിലപാടിലാണ് രക്ഷിതാക്കള്‍. 

ശ്രദ്ധിക്കുന്നില്ലെന്ന് വരുത്തി കുട്ടിയെ തങ്ങളില്‍ നിന്ന് ഏറ്റെടുക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Scroll To Top