Saturday December 03, 2016
Latest Updates

പതിനാറാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ലെന്ന് ഉറപ്പായി

പതിനാറാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകില്ലെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഉണ്ടാകില്ലെന്ന് ഉറപ്പായി. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനോ മറ്റ് പാര്‍ട്ടികള്‍ക്കോ പ്രതിപക്ഷ നേതൃസ്ഥാനം ഔദ്യോഗികമായി അവകാശപ്പെടാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒരു കക്ഷിക്കും നല്‍കേണ്ടതില്ലെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

ആകെ ലോക്‌സഭാംഗങ്ങളുടെ പത്ത് ശതമാനം അംഗങ്ങളുള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുക. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളൂ. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ എഐഎഡിഎംകെ, തൃണമുല്‍ എന്നീ കക്ഷികള്‍ക്കും പ്രതിപക്ഷ നേതൃസ്ഥാനം നല്‍കേണ്ടന്ന് ബിജെപി തീരുമാനിച്ചു.

പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് റാങ്കും ലോക്പാല്‍, സിവിസി, സിബിഐ ഡയറക്ടര്‍ തുടങ്ങിയ സുപ്രധാന പദവികളുടെ നിയമന സമിതികളില്‍ അംഗത്വവും ലഭിക്കും. എന്നാല്‍ കഴിഞ്ഞ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജിന്റെ പല നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസ് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. തങ്ങള്‍ക്ക് അധികാരം ലഭിച്ചതോടെ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനവും നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി.

മുഖ്യപ്രതിപക്ഷ കക്ഷിക്ക് അവകാശപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ബിജെപി കോണ്‍ഗ്രസിന് നല്‍കില്ല. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എഐഎഡിഎംകെയ്ക്ക് നല്‍കാനാണ് തീരുമാനം.

Scroll To Top