Friday December 09, 2016
Latest Updates

പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി സാം മുഗിറെ ‘യെ ഡബ്ലിന്‍ സ്വീകരിച്ചു ,ഇതും ചരിത്ര നിമിഷം

പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി സാം മുഗിറെ ‘യെ ഡബ്ലിന്‍ സ്വീകരിച്ചു ,ഇതും ചരിത്ര നിമിഷം

ഡബ്ലിന്‍ : സന്തോഷം ഇതുപോലെ അണപൊട്ടിയൊഴുകിയ വേള ഇതുപോലെ ഡബ്ലിനില്‍ അടുത്തിടയെങ്ങും ഉണ്ടായിട്ടില്ല .തങ്ങളുടെ നഗരത്തിന്റെ അഭിമാനം ഉയര്‍ത്തിയ വീരന്മാരെ കണ്ട് ആരാധകര്‍ ആനന്ദകണ്ണീര്‍ ഒഴുക്കി . പതിനായിരക്കണക്കിന് ജിഎഎ ആരാധകര്‍ അണിനിരന്ന മെറിയോണ്‍ സ്‌ക്വയറിലെ വേദിയില്‍ വച്ച് ഡബ്ലിന്‍ ടീം സാം മുഗിറെ കപ്പ് ഉയര്‍ത്തി
കാണികളുടെ ഭാഗത്തുനിന്നുള്ള ആവേശത്തിരയിളക്കത്തിന്റെ ശബ്ദം കൈയ്യടികളായും ആര്‍പ്പുവിളികളായും സ്‌ക്വയറില്‍ മുഴങ്ങികെകൊണ്ടിരുന്നു. വേദിയില്‍ ഡബ്ലിന്‍ ടീം ക്യാപ്റ്റന്‍ സ്റ്റീഫണ്‍ ക്ലക്സ്റ്റണും, ടീം മാനേജര്‍ ജിം ഗാവിസും സാം മുഗിറെ കപ്പുമേന്തി നിന്നു.

dublindublin 42നീലയും മഞ്ഞയും കലര്‍ന്ന നിറത്തോടുകൂടിയ ഡബ്ലിന്‍ ബസ്സില്‍ വന്നിറങ്ങിയ ടീമംഗങ്ങളെ വ്യത്യസ്ഥ പ്രായക്കാരായ വന്‍ ജനാവലിയാണ് സ്‌ക്വയറില്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചത്.മയോ കൌണ്ടിയെ ഹാട്രിക് നേടുന്നതില്‍ നിന്നും തടഞ്ഞ് ഓള്‍ അയര്‍ലണ്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ ഡബ്ലിന്‍ ടീമിനെ വരവേല്‍ക്കാന്‍ നഗരം ഒന്നടക്കം എത്തി ചേര്‍ന്നിരുന്നു

മരിയന്‍ സ്‌ക്വയറിന്റെ ഒരുവശത്ത് ഉയര്‍ത്തിക്കെട്ടിയ വേദിയില്‍ നിന്നുകൊണ്ട് പ്രശസ്ത സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ ദേസ് കാഹില്‍ പരിപാടിയുടെ അവതാരകനായി തിളങ്ങി.

വിശിഷ്ടാതിഥിയായി ലോര്‍ഡ് മേയര്‍ ഓയ്‌സിന്‍ ക്വിനിനെയും ഡബ്ലിന്‍ കൗണ്ടി ബോര്‍ഡ് ചെയര്‍മാന്‍ ആന്റി കെറ്റിലിനെയും, ടീമിലെ മറ്റു സ്റ്റാഫിനെയും വിജയികളായ ടീം അംഗങ്ങളെയും കാഹില്‍ തന്നെ വേദിയിലേക്ക് സ്വാഗതം ചെയ്തു.

ട്രാഫിക്ക് നിയന്ത്രണത്തിന്റെ ഭാഗമായി മെറിയോണ്‍ സ്‌ക്വയര്‍ പ്രദേശത്ത് വാഹനങ്ങള്‍കൊണ്ടുവരരുതെന്ന് എഎ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫിറ്റ്‌സ് വില്ല്യം സ്ട്രീറ്റിലും കിഴക്കന്‍ ജെയിംസ് സ്ട്രീറ്റിലും മൗണ്ട് സെന്റ് അപ്പറിലും സ്റ്റീഫന്‍സ് ലെയ്‌നിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വൈകിട്ട് ഏഴുമണിയോടെ ആരംഭിച്ച പരിപാടി എട്ട് മുപ്പതുവരെ നീണ്ടുനിന്നു.
സ്‌ക്വയറിലെ പരിപാടിക്ക് ശേഷം കൂളോക്കിലെ പാര്‍നെല്‍ ജിഎഎ ക്ലബില്‍ വച്ചും ടീമംഗങ്ങള്‍ വിജയാഘോഷം തുടര്‍ന്നു.

ഫാമിലിഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു പരിപാടിയാക്കിമാറ്റണമെന്നും കാലാവസ്ഥനിരീക്ഷിച്ച് പരിപാടി ക്രമീകരിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ സിറ്റി കൗണ്‍സില്‍ നല്‍കിയിരുന്നു.മദ്യം പരിപാടിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന സിറ്റി കൗണ്‍സിലിന്റെ നിര്‍ദേശം സ്വീകരണ സ്ഥലത്തെങ്കിലും ജനങ്ങള്‍ ഉപേക്ഷിച്ചിരുന്നു !

ഇത്തരത്തില്‍ 50,000ത്തോളം ജനങ്ങള്‍ തടിച്ചുകൂടിയ ഒരു ഇവന്റ് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് സ്‌ക്വയറില്‍ വച്ച് നടക്കുന്നതെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പ്രതിനിധി അറിയിച്ചു.

Scroll To Top